മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് (ഐസിഎല്‍) ട്വന്‍റി 20 മത്സരങ്ങള്‍ മാറ്റിവച്ചതായി ഐസിഎല്‍ ബോര്‍ഡ് അംഗം ഡീന്‍ ജോണ്‍സ്. അടുത്തമാസം ഇന്ത്യന്‍ ടീം ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിന് പുറപ്പെടുന്നതിനാലാണിതെന്നും ജോണ്‍സ് വ്യക്തമാക്കുന്നു.സാമ്പത്തിക മാന്ദ്യവും കളി മാറ്റിവയ്ക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍, പ്രധാന കാരണം ഇന്ത്യന്‍ ടീമിന്‍റെ കിവീസ് സന്ദര്‍ശന തീയതിയുമായി ടൂര്‍ണമെന്‍റിന്‍റെ തീയതികള്‍ യോജിക്കാത്തതാണ് എന്ന് ജോണ്‍സ് പറഞ്ഞു.ടൂര്‍ണമെന്‍റ് ഇനിയെന്നാണ് നടക്കുക എന്നതിനെ കുറിച്ച് ശരിയായ വിവരങ്ങളൊന്നും വ്യക്തമല്ല. എന്നാല്‍, ഈ വര്‍ഷം അവസാനത്തോടെ മത്സരം നടത്തുമെന്ന് ജോണ്‍സ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.ഇതിനിടെ, ഓസ്ട്രേലിയന്‍ താരങ്ങളായ മൈക്കല്‍ കാസ്പറോവിച്, ജിമ്മി മാഥര്‍, ഇയാന്‍ ഹാര്‍വി, സ്റ്റുവര്‍ട്ട് ലോ, ജാസന്‍ ഗില്ലസ്പി, ഡാമിയന്‍ മാര്‍ട്ടിന്‍ എന്നിവര്‍ക്ക് ഐസിഎല്ലില്‍ നിന്ന് അയച്ച ഇ-മെയിലില്‍ മത്സരം ഉപേക്ഷിച്ചു എന്ന് ഒരു മാധ്യമ റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്. കളിക്കാര്‍ക്ക് അവരുടെ ഫീസ് നല്‍കുമെന്നും മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ടത്രേ. |