പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > പ്രിന്‍സിനു പകരം ഡുമിനി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രിന്‍സിനു പകരം ഡുമിനി
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരുക്കേറ്റ ആഷ്‌വെല്‍ പ്രിന്‍സിനു പകരം യുവ താരം ജെ പി ഡൂമിനിയെ ഉള്‍പ്പെടുത്താന്‍ ദക്ഷിണാഫ്രിക്ക തീരുമാനിച്ചു. ഓസ്‌ട്രേലിയയ്ക്കെതിരെയുള്ള ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് ഡുമിനി ഇടം നേടിയത്.

ദക്ഷിണാഫ്രിക്കയുടെ ഓസീസ് പര്യടനത്തിലെ തിളങ്ങുന്ന പ്രകടനമാണ് ഡുമിനിയുടെ സ്ഥാനം ഉറപ്പാക്കിയത്. മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആറാമനായി ഇറങ്ങി 166 റണ്‍സ്‌ നേടിയ ഡൂമിനി ദക്ഷിണാഫ്രിക്കയുടെ പരമ്പര വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

സ്ഥിരത നിലനിര്‍ത്താനാണു ടീമിനെ നേരത്തേ പ്രഖ്യാപിക്കുന്നതെന്നു സെലക്ടര്‍മാരുടെ കണ്‍വീനര്‍ മൈക്‌ പ്രോക്ടര്‍ പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീം: ഗ്രയിം സ്മിത്ത്‌ (ക്യാപ്റ്റന്‍), നീല്‍ മക്കെന്‍സി, ഹഷിം ആംല, ജാക്‌ കലിസ്‌, എബി ഡിവില്ലേഴ്സ്‌, ജെപി ഡുമിനി, മാര്‍ക്ക്‌ ബൗച്ചര്‍, പോള്‍ ഹാരിസ്‌, ഡെയ്‌ല്‌ സ്റ്റയിന്‍, മോണ്‍ മോര്‍ക്കല്‍, മഖായ എന്‍ടിനി, ലോണ്‍വാബോ ടോസോബി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ആസിഫിന്‍റെ വിലക്ക് ഐസിസി ശരിവച്ചു
ഐസിഎല്‍: പാക് താരങ്ങളുടെ വിലക്ക്‌ നീക്കി
ജയവര്‍ധനെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു
പോണ്ടിംഗും ഹസിയും ട്വന്‍റി-20ക്കില്ല
ഇന്ത്യന്‍ ടീം പ്രഖ്യാപനം വെള്ളിയാഴ്ച
ട്വന്‍റിയില്‍ പഠാന്‍ പെരുമ