ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് പാക്കിസ്ഥാന്‍ താരം മുഹമ്മദ് ആസിഫിനെ ഒരു വര്‍ഷത്തേക്ക് വിലക്കിയ ഐ പി എല്‍ ഡ്രഗ്സ് ട്രൈബ്യൂണലിന്‍റെ നടപടി ഐ സി സി ശരിവച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഐപിഎല്‍ ആസിഫിന് വിലക്കേര്‍പ്പെടുത്തിയത്.
പ്രഥമ ട്വന്‍റി 20 ലീഗില്‍ നിരോധിക്കപ്പെട്ട മരുന്നായ നാന്‍ഡ്രലോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആസിഫിനെ കഴിഞ്ഞ മേയില്‍ സസ്പെന്‍ഡ് ചെയ്‌തിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22 മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഇപ്പോഴത്തെ വിലക്ക്.
സസ്പെന്‍ഷന്‍ ഉത്തരവ് ഏര്‍പ്പെടുത്തിയ ദിവസം മുതല്‍ ഒരു മല്‍സരവും കളിക്കാഞ്ഞതിനാലാണ് മുന്‍കാല പ്രാബല്യത്തോടെ വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ ജൂണില്‍ ഇന്ത്യന്‍ ലീഗില്‍ കളിച്ച ശേഷം മടങ്ങുന്നതിനിടെ ബാഗില്‍ ഒപിയം കണ്ടെത്തിയതിനെ തുടര്‍ന്ന് ആസിഫിനെ 19 ദിവസം ദുബായില്‍ തടഞ്ഞുവച്ചിരുന്നു. |