ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി-20 മത്സരങ്ങള്‍ക്കുള്ള ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് നായകന്‍ റിക്കി പോണ്ടിംഗിനെയും മൈക്ക് ഹസിയെയും സെലക്ടര്‍മാര്‍ ഒഴിവാക്കി. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പര കനക്കിലെടുത്ത് ഇരുവര്‍ക്കും വിശ്രമം നല്‍കാനാണ് ഒഴിവാക്കിയതെന്ന് സെലക്ടര്‍മാര്‍ അറിയിച്ചു. ഓള്‍റൌണ്ടര്‍ മോയിസസ് ഹെന്‍റിക്വസ് ആണ് ഞായറാഴ്ച നടക്കുന്ന ട്വന്‍റി-20 മത്സരത്തിനുള്ള 13 അംഗ ടീമിലെ എക പുതുമുഖം. മൈക്കല്‍ ക്ലാര്‍ക്ക് തന്നെയാണ് ഓസീസിനെ നയിക്കുന്നത്. പുറംവേദനയെ തുടര്‍ന്ന് അവസാന എകദിനത്തില്‍ പങ്കെടുക്കുമോയെന്ന കാര്യം സംശയത്തിലുള്ള മൈക്കല്‍ ക്ലാര്‍ക്കിന് കളിക്കാന്‍ കഴിയാതെ വരികയാണെങ്കില്‍ വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായ ബ്രാഡ് ഹാഡിന്‍ ഓസീസിനെ നയിക്കും. പരുക്കിനെ തുടര്‍ന്ന് എകദിന ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഓപ്പണര്‍ ഷോണ്‍ മാര്‍ഷിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. |