ആഷസ് പരമ്പരയാവുമ്പോഴേക്കും ഇംഗ്ലണ്ട് ടീമിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഴിയുമെന്ന് പുതിയ നായകന്‍ ആന്‍ഡ്രൂ സ്ട്രോസ്. ആഷസ് പരമ്പര എത്തുമ്പോഴേക്കും തന്‍റെ ടീമിന് ഓസീസിനോട് പൊരുതാന്‍ വേണ്ട ശേഷി ഉണ്ടാവുമെന്നും സ്ട്രോസ് കരുതുന്നു.
കെവിന്‍ പീറ്റേഴ്സണ്‍ നാടകീയമായി നായക സ്ഥാനം ഒഴിഞ്ഞതും പരിശീലകന്‍ പീറ്റര്‍ മൂര്‍സുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും മൂര്‍സിന്‍റെ പുറത്താകലുമെല്ലാം ടീമിനെ തളര്‍ത്തിയ അവസരത്തിലാണ് സ്ട്രോസ് നായക സ്ഥാനം കൈയ്യേറ്റത്.
ആഷസ് പരമ്പരയ്ക്ക് ധാരാളം സമയം ബാക്കിയുണ്ട്. ഈ സമയംകൊണ്ട് മുറിവുകള്‍ ഉണക്കി ഓസ്ട്രേലിയ പോലെയുള്ള ടീമിനോട് പൊരുതി ജയിക്കാന്‍ വണ്ണം ഇംഗ്ലണ്ടിന് തയ്യാറെടുക്കാന്‍ സാധിക്കും - സ്ട്രോസ് ആത്മവിശ്വാസത്തോടെ പറയുന്നു.
നായക സ്ഥാനം ഏറ്റെടുക്കും മുമ്പ് കെവിന്‍ പീറ്റേഴ്സനുമായി സംസാരിച്ചിരുന്നു എന്നും പീറ്റേഴ്സണ്‍ പിന്തുണ നല്‍കിയെന്നും സ്ട്രോസ് വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിനെ നയിക്കാന്‍ താന്‍ ശരിയായ വ്യക്തിയാണെന്നും ഇംഗ്ലണ്ടിന്‍റെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ പറയുന്നു.
സ്ട്രോസ് നായകനായ ശേഷം ആദ്യമായി നടക്കുന്ന വിദേശ പര്യടനത്തിന് ടീം തയ്യാറെടുക്കുകയാണ്. ജനുവരി 21ന് ആണ് ടീം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു പുറപ്പെടുന്നത്.
|