പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > പീറ്റേഴ്സണ്‍ രാജി ഭീഷണി മുഴക്കി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പീറ്റേഴ്സണ്‍ രാജി ഭീഷണി മുഴക്കി
ഇംഗ്ലണ്ട് ടീം ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണും കോച്ച് പീറ്റര്‍ മൂര്‍സുമായുള്ള അഭിപ്രായ വ്യത്യാസം പുതിയ വഴിത്തിരിവില്‍. തന്നെ ക്യാപ്റ്റനായി വേണമെങ്കില്‍ പീറ്റര്‍ മൂര്‍സ് രാജി വച്ചൊഴിയണം എന്നാണ് കെവിന്‍ പീറ്റേഴ്സണ്‍ ശഠിക്കുന്നത്. ഡെയ്‌ലി ടെലഗ്രാഫാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പീറ്റര്‍ മൂര്‍സ് കോച്ചായി തുടരുന്ന പക്ഷം താന്‍ രാജി വച്ചൊഴിയുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഭാരവാഹികളെ കെവിന്‍ പീറ്റേഴ്സണ്‍ അറിയിച്ചിട്ടുണ്ട്. പ്രശ്നവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് ആന്‍ഡ്‌ വെയില്‍‌സ് ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ഗെയില്‍സ്‌ ക്ലാര്‍ക്കിനെ പീറ്റേഴ്സണ്‍ കാണുമെന്നറിയുന്നു.

തുടര്‍ച്ചയായി ഇംഗ്ലണ്ട് തോല്‍‌വിയുടെ കയ്പ് രുചിക്കുന്നതാണ് പീറ്റേഴ്സണെ കോപാകുലനാക്കിയത്. കോച്ചിന്‍റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നാണ് ക്യാപ്റ്റന്‍ പറയുന്നത്. ഇന്ത്യക്കെതിരായി കളിച്ച ടെസ്റ്റ് ഏകദിന പരമ്പരകള്‍ ഇംഗ്ലണ്ട് കളഞ്ഞുകുളിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോച്ചിനെ മാറ്റിയാലല്ലാതെ ടീമിനെ നന്നാക്കിയെടുക്കാന്‍ പറ്റില്ലെന്ന കര്‍ശന നിലപാടാണ് പീറ്റേഴ്സണ്‍ എടുത്തിരിക്കുന്നത്. സ്കിപ്പര്‍ മൈക്കേല്‍ വോണിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതും പീറ്റേഴ്സണെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഭാരവാഹികള്‍ പീറ്റേഴ്സന്‍റെ രാജി ഭീഷണിയെ പറ്റി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്തായാലും ഇംഗ്ലണ്ട് ടീമിന്‍റെ മാനേജിംഗ് ഡയറക്‌ടര്‍ ഹഫ് മോറിസ് ഉടനടി കെവിന്‍ പീറ്റേഴ്സണും കോച്ച് പീറ്റര്‍ മൂര്‍സുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഐ‌പി‌എല്‍ ഇംഗ്ലണ്ടിലേക്കില്ല
ബംഗ്ലാദേശ് പൊരുതി വീണു
ധോണിയ്ക്ക് വീണ്ടും ഭീഷണിക്കത്ത്
ധോണിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
ക്രിക്കറ്റ് താരം ധോണിക്ക് വധഭീഷണി
ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര വിജയം