ഭീഷണിക്കത്ത് ലഭിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെയും കുടുംബത്തിന്റേയും സുരക്ഷ വര്‍ദ്ധിപ്പിച്ചു. ധോണിയുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും എടുത്തതായി പൊലീസ് അറിയിച്ചു.
ബുധനാഴ്ചയാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ധോണിക്ക് ഭീഷണിക്കത്ത് ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ ധോണിയേയും കുടുംബത്തെയും വധിക്കുമെന്നാണ് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ കൂട്ടത്തില്‍ പെട്ടയാളെന്ന് സ്വയം അവകാശപ്പെടുന്ന വ്യക്തി കത്തിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ കത്തിനു പിറകില്‍ ഏതെങ്കിലും പ്രാദേശിക കുറ്റവാളി സംഘമായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഝാര്‍ഖണ്ട് പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ എസ് എന്‍ പ്രധാന്‍ പറഞ്ഞു. ധോണി താമസിക്കുന്നതിന് ഏതാണ്ട് അടുത്ത് തന്നെയുള്ള ഒരു കോളനിയില്‍ നിന്നാണ് കത്തയച്ചത് എന്നതിന് സൂചനകള്‍ കിട്ടിയതായി അദേഹം അറിയിച്ചു. കത്തിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. |