പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ടെസ്റ്റ് പരമ്പരയില്‍ മാറ്റമില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടെസ്റ്റ് പരമ്പരയില്‍ മാറ്റമില്ല
PTIPTI
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ ഇന്ത്യന്‍ പര്യടനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് അവസാനമായി. പൂര്‍ണ്ണ കരുത്തുള്ള ഇംഗ്ലണ്ട് ടീം തന്നെയാകും ഇന്ത്യയുമായുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ പങ്കെടുക്കയെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍‌സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയതോടെയാണിത്.

സുരക്ഷാ ഉപദേശകര്‍ക്ക് പിന്നാലെ ഇന്ത്യ സന്ദര്‍ശിച്ച ഇസിബി മാനേജിങ്ങ് ഡയറ്ക്ടര്‍ ഹൂഗ് മോറിസ് ഇംഗ്ലണ്ട് പ്ലേയേഴ്സ് അസോസിയേഷന്‍ സീന്‍ മോറിസ് എന്നിവര്‍ മത്സരവേദികളില്‍ ഒരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പൂര്‍ണ്ണ കരുത്തുള്ള ടീമിനെ ഇന്ത്യയിലേക്കയക്കാന്‍ ഇസിബി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അബുദാബിയില്‍ തങ്ങുന്ന ഇംഗ്ലണ്ട് ടീം പരമ്പരയ്ക്ക് ഇസിബി പച്ചക്കോടി കാണിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തും. ചെന്നൈയില്‍ വ്യാഴാഴ്ചയാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ധോനിയുടെ സുരക്ഷ കര്‍ശനമാക്കി
ക്യാപ്റ്റന്‍ സെലക്ഷനില്‍ ഇടപെടേണ്ട്!
പവാറിനും സംഘത്തിനും ആശ്വാസം
കുറ്റം എന്‍റേത്: ധോനി
യുവരാജ് ടെസ്റ്റ് ടീമില്‍
ഇംഗ്ലണ്ട് ടീം പരിശീലനത്തിനായി അബുദാബിയിലേക്ക്