പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ഇംഗ്ലണ്ട് ടീം മടങ്ങി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇംഗ്ലണ്ട് ടീം മടങ്ങി
ഇന്ത്യയുമായുള്ള ഏകദിന പരമ്പരയിലെ ശേഷിച്ച മത്സരങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നാട്ടിലേക്ക് മടങ്ങി. ബാംഗ്ലൂരില്‍ നിന്നാണ് ശനിയാഴ്ച രാവിലെ ടീമംഗങ്ങള്‍ ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്.

മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഏകദിന പരമ്പര റദ്ദാക്കിയങ്കിലും ടെസ്റ്റ് പരമ്പര മുന്‍പ് നിശ്ചയിച്ച് തിയതികളില്‍ തന്നെ നടത്താനാണ് തീരുമാനം. എന്നാല്‍ മുംബൈയില്‍ ഡിസംബര്‍ 17ന് ആരംഭിക്കാനിരുന്ന രണ്ടാം ടെസ്റ്റ് ചെന്നൈയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്.

ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ടെസ്റ്റ് ടീം ഇന്ത്യയില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. ടീമംഗങ്ങളുടെ സുരക്ഷയക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സന്‍ വ്യക്തമാക്കിയത് ടെസ്റ്റ് പരമ്പരയും റദ്ദാക്കല്‍ ഭീഷണിയിലാണെന്ന് സൂചന നല്‍കിയിട്ടുണ്ട്.

എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് പങ്കെടുക്കണമെന്ന് മുന്‍ നായകന്‍മാരായ ഡേവിഡ് ഗവര്‍, ഇയാന്‍ ബോഥം, മൈക്ക് അതേര്‍ട്ടണ്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ട് ടീമിന്‍റെ ടെസ്റ്റ് കിറ്റുകള്‍ അവര്‍ മുംബൈയില്‍ താമസിക്കാന്‍ നിശ്ചയിച്ചിരുന്ന താജ് ഹോട്ടലില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ക്രിക്കറ്റ് പ്രതിസന്ധിയില്‍‌: പാക് താരങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റ് ആശങ്കയില്‍
മുംബൈയ്ക്ക് പിന്തുണയുമായി റോയല്‍‌സ്
ദക്ഷിണാഫ്രിക്കയ്ക്ക് ജയം, പരമ്പര
മെന്‍ഡിസിന്‍റെ മികവില്‍ ലങ്ക
സുരക്ഷയാണ് പ്രധാനമെന്ന് പീറ്റേഴ്സന്‍