മുന്നാമത് ഐസിസി ട്വന്‍റി20 ലോകകപ്പ് 2010ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കും. അതേ വര്‍ഷം വെസ്റ്റ് ഇന്‍ഡീസില്‍ നടത്താനിരുന്ന ചാമ്പ്യന്‍സ് ട്രോഫി നടക്കാന്‍ സാധ്യതയിലാത്തതിനലാണ് ട്വന്‍റി20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസില്‍ നടത്താന്‍ തീരുമാനിച്ചതെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഹാരൂന്‍ ലൊഗാര്‍ട്ട് അറിയിച്ചു.പാകിസ്ഥാനില്‍ ഈ വര്‍ഷം നടക്കാനിരുന്ന് ചാമ്പ്യന്‍സ് ട്രോഫി അടുത്ത വര്‍ഷത്തേയ്ക്ക് നീട്ടിയതിനാലാണ് 2010ല്‍ വെസ്റ്റ് ഇന്‍ഡീസില്‍ ചാമ്പ്യന്‍സ് ട്രോഫി നടത്താന്‍ സാധിക്കാതെ വന്നതെന്നും ഐസിസി തലവന്‍ വിശദീകരിച്ചു. ഐസിസി ലോകകപ്പും പ്രധാന ടീമുകളെല്ലാം പങ്കെടുക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയും അടുപ്പിച്ച് നടക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ചാമ്പ്യന്‍സ് ട്രോഫി നടത്താനുള്ള തീരുമാനം മാറ്റിയതെന്നും ലോഗര്‍ട്ട് വ്യക്തമാക്കി.രണ്ട് വര്‍ഷത്തില്‍ ഒരിക്കലാണ് ട്വന്‍റി20 ലോകകപ്പ് നടക്കുന്നതെങ്കിലും മത്സര കലണ്ടറില്‍ അപാകതകള്‍ ഉണ്ടാകാതിരിക്കാനാണ് രണ്ടാമത്തെയും മൂന്നാമത്തെയും ലോകകപ്പ് അടുത്തടുത്ത വര്‍ഷങ്ങളില്‍ നടത്താന്‍ തീരുമാനിച്ചതെന്നും ലൊഗാര്‍ട്ട് അറിയിച്ചു. അടുത്ത വര്‍ഷം ഇംഗ്ലണ്ടിലാണ് രണ്ടാം ട്വന്‍റി20 ലോകകപ്പ് നടക്കുക.ഇതോടെ അടുത്ത മൂന്നു വര്‍ഷങ്ങളിലായി നാല് പ്രധാന ഐസിസി ടൂര്‍ണമെന്‍റുകള്‍ക്കാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. അടുത്ത വര്‍ഷം ട്വന്‍റി 20 ലോകകപ്പും പാകിസ്ഥിനിലെ ചാമ്പ്യന്‍സ് ട്രോഫിയും അരങ്ങേറുമ്പോള്‍ 2010ല്‍ മൂന്നാം ട്വന്‍റി20 ലോകകപ്പും 2011ല്‍ ഏഷ്യയിലെ ഐസിസി ലോകകപ്പും നടക്കും. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |