പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > റഫറല്‍‌: പരിഷ്കരിക്കണമെന്ന് ഐസിസി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റഫറല്‍‌: പരിഷ്കരിക്കണമെന്ന് ഐസിസി
PTIPTI
അമ്പയര്‍മാരുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാന്‍ കളിക്കാര്‍ക്ക് അവസരം നല്‍കുന്ന അമ്പയ റഫറല്‍ സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് അന്തര്‍ദേശീയ ക്രിക്കറ്റ് കൌണ്‍സില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് അമ്പയര്‍ റഫറല്‍ സംവിധാനം പരീക്ഷാണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത്.

എന്നാല്‍ ഇതില്‍ മൂന്നാം ആമ്പയര്‍ക്കാണ് തീരുമാനങ്ങളെടുക്കാനുള്ള പൂര്‍ണ്ണ അധികാര ലഭിച്ചതെന്നും ഇതില്‍ നിന്ന് വ്യത്യസ്തമായി ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് ഈ അവസരം ലഭിക്കണമെന്നുമാണ് ഐസിസിയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് വിഭാഗം മാനേജര്‍ ഡേവ് റിച്ചാര്‍ഡസന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. തെറ്റായ തീരുമാനമെടുത്തു എന്ന കുറ്റബോധം അമ്പയര്‍മാര്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതൊഴിച്ചാല്‍ അമ്പയര്‍ റഫറല്‍ സംവിധാനത്തോട് ഐസിസിക്ക് പൂര്‍ണ്ണ യോജിപ്പാണുള്ളതെന്നും റിച്ചാര്‍ഡസന്‍ വ്യക്തമാക്കി. ഇതോടെ തെറ്റായ തീരുമാനങ്ങളുടെ പേരിലുള്ള വിവാദങ്ങള്‍ ഒഴിവാകുമെന്നും എല്ലാവരുടെയും ശ്രദ്ധ ക്രിക്കറ്റില്‍ കേന്ദ്രീകരിക്കുമെന്നും റിച്ചാര്‍ഡ്സന്‍ അഭിപ്രായപ്പെട്ടു.

റഫറല്‍ സംവിധാനത്തിലൂടെ ഒരോ ഇന്നിങ്ങ്‌സിലും ഒരോ ടീമിനും അമ്പയറുടെ മൂന്നു തീരുമാനങ്ങള്‍ വരെ വിജയകരമല്ലാതെ ചോദ്യം ചെയ്യാന്‍ അവസരമുണ്ടാകും.

മൂന്നു ടെസ്റ്റ് പരമ്പരകളില്‍ കൂടി ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ശേഷമാകും അമ്പയര്‍ റഫറല്‍ സംവിധാനം എല്ലാ മത്സരങ്ങളിലും നടപ്പിലാക്കുക. അടുത്ത വര്‍ഷം ആദ്യം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലും റഫറല്‍ സംവിധാനം പരീക്ഷിക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രണ്ടാം ടെസ്റ്റിന് ആവേശമുയരുന്നു
ജുലാന്‍ നമ്പര്‍ വണ്‍!
തീരുമാനം പിന്നീടെന്ന് കുംബ്ലെ
ചാമ്പ്യന്‍സ് ട്രോഫി സെപ്തംബറില്‍
ഹീറോസിനെ ഹാരിസ് ജയിപ്പിച്ചു
കുംബ്ലെ തിരിച്ചുവരുമെന്ന് കിര്‍സ്റ്റന്‍