പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ചലഞ്ചര്‍ ട്രോഫിക്കും ‘ശ്രീ’യില്ല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചലഞ്ചര്‍ ട്രോഫിക്കും ‘ശ്രീ’യില്ല
PTIPTI
അടുത്തയാഴ്ച കട്ടക്കില്‍ നടക്കുന്ന ചലഞ്ചേഴ്സ് ട്രോഫി ടൂര്‍ണമെന്‍റിനുള്ള ടീമുകളെ പ്രഖ്യാപിച്ചു. ഞായറാഴ്ച ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചേര്‍ന്ന ദേശീയ സെലക്ഷന്‍ സമിതി യോഗമാണ് ടീമുകളെ തെരഞ്ഞെടുത്തത്. മലയാളി താരം ശ്രീശാന്തിനെ ചലഞ്ചര്‍ ട്രോഫിക്കുള്ള ടീമുകളിലൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല.

ഇന്ത്യ ബ്ലൂ ടീമിനെ യുവരാജ് സിങ്ങും, ഇന്ത്യ റെഡിനെ എസ് ബദരീനാഥും ഇന്ത്യ ഗ്രീനിനെ മൊഹമ്മദ് കൈഫുമാണ് നയിക്കുന്നത്. ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബദരീനാഥ് അടുത്ത ബാക്കി മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഇടം നേടിയേക്കില്ല എന്ന വ്യക്തമായ സൂചന നല്‍കികൊണ്ടാണ് ശ്രീകാന്തിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ സമിതി ബദരിയെ ഇന്ത്യ റെഡിന്‍റെ നായകനാക്കിയിരിക്കുന്നത്.

പതിനഞ്ചംഗ ടെസ്റ്റ് ടീമിലുള്ള ഡല്‍ഹി സ്പിന്നര്‍ അമിത് മിശ്രയെ ഇന്ത്യ ബ്ലൂവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടീം

ഇന്ത്യ ബ്ലൂ: യുവരാജ് സിങ്ങ്(ക്യാപ്റ്റന്‍), എ രഹാനെ, റോബിന്‍ ഉത്തപ്പ, വിരാട് കോഹ്‌ലി, ദിനേശ് കാര്‍ത്തിക്ക്, രവീന്ദര്‍ സിങ്ങ്, ഇരഫാന്‍ പത്താന്‍, യോഗേഷ് തകാവ്‌ലെ, അശോക് ഡിന്‍ഡ, പ്രദീപ് സാങ്ങ്‌വാന്‍, അമിത് മിശ്ര, അര്‍ജുന്‍ യാദവ്, സിദ്ധാര്‍ത്ഥ് ത്രിവേദി, ആര്‍ അശ്വിന്‍

ഇന്ത്യ റെഡ്: എസ് ബദരീനാഥ്(ക്യാപ്‌റ്റന്‍) എം വിജയ, ഫസല്‍, മനോജ് തിവാരി, രോഹിത് ശര്‍മ്മ, ജയ്ദേവ് ഷാ, അഭിഷേക് നായര്‍, വൃദ്ധിമാന്‍ സാഹ, പ്രവീണ്‍ കുമാര്‍, ലക്ഷ്മിപതി ബാലാജി, പിയൂഷ് ചാവ്‌ള, വിനയ് കുമാര്‍, മോനിഷ് പാര്‍മര്‍, പാര്‍ഥിവ് പട്ടേല്‍

ഇന്ത്യ ഗ്രീന്‍: മൊഹമ്മദ് കൈഫ്(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, നമന്‍ ഓജ, സുരേഷ് റെയ്ന, പുജാര, എസ് എസ് തിവാരി, യൂസേഫ് പത്താന്‍, എല്‍ ആര്‍ ശുക്ല, മന്‍പ്രീത് ഗോനി, ആര്‍ പി സിങ്ങ്‌, പ്രഗ്യാന്‍ ഓജ, രജത് ഭാട്ടിയ, അഭിനവ് കുമാര്‍, പങ്കജ് സിങ്ങ്
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഡല്‍ഹിക്കും ബംഗാളിനും ജയം
മൂന്നാം ദിനത്തില്‍ ഇന്ത്യ 313/8
ലങ്ക, ഇന്ത്യ കരാര്‍ വരുന്നു
പരസ്പര പ്രശംസയുമായി പോണ്ടിങ്ങും ചാപ്പലും
വാര്‍ത്ത തെറ്റെന്ന് ഗാംഗുലി
പാകിസ്ഥാനും ലങ്കയ്ക്കും ജയം