ഇന്ത്യയുടെ മുന്‍ നായകന്‍ സൌരവ് ഗാംഗുലി ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ടെസ്റ്റ് ക്യാപ്റ്റന്‍ അനില്‍ കുംബ്ലേയും കളത്തിന് പുറത്തേക്ക് നടക്കുന്നു.ഓസീസിനെതിരെ നടക്കുന്ന പരമ്പര ടെസ്റ്റ് കരിയറില്‍ അവസാനത്തേത് ആണെന്ന് കുംബ്ലെ ബാംഗ്ലൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, താന്‍ ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കുന്നില്ല എന്നും ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ കൂട്ടിച്ചേര്‍ത്തു.കുബ്ലെ ബാംഗ്ലൂര്‍ ടെസ്റ്റില്‍ വച്ചു തന്നെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. സീനിയര്‍ താരങ്ങളില്‍ കൂടുതല്‍ പേര്‍ ഉടന്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. സച്ചിന്‍, കുംബ്ലേ, ദ്രാവിഡ്, ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്ക് മാന്യമായി വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അവസരമൊരുക്കുകയാണ് എന്ന സൂചനകളെ ശരിവയ്ക്കുന്നതാണ് നിലവിലെ അവസ്ഥ. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |