പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ഗാംഗുലി വിരമിക്കല്‍ പ്രഖ്യാപിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗാംഗുലി വിരമിക്കല്‍ പ്രഖ്യാപിച്ചു
PTIPTI
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതു രൂപവും ഭാവവും നല്‍കിയ മുന്‍ നായകന്‍ സൌരവ് ഗാംഗുലി അന്തര്‍ദേശീയ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര തന്‍റെ അവസാന പരമ്പരയായിരിക്കുമെന്നാണ് ഗാംഗുലി അറിയിച്ചത്.

ബാംഗ്ലൂരില്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഗാംഗുലി തികച്ചും നാടകീയമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബോര്‍ഡര്‍ ഗാവാസ്ക്കര്‍ ട്രോഫിക്ക് വേണ്ടി ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച നടക്കാനിരിക്കയാണ് ഗാംഗുലി തന്‍റെ വിരമിക്കല്‍ പ്രഖാപിച്ചിരിക്കുന്നത്. മത്സരത്തിന് മുന്‍പായി ടീമിന് വേണ്ടി വാര്‍ത്താ ലേഖകരുമായി സംസാരിച്ച ഗാംഗുലി മത്സരത്തിനായി തങ്ങളുടെ തയാറെടുപ്പിനെ കുറിച്ച് വിശദീകരിച്ചു.

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ ശേഷം വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുന്നതിന് മുന്‍പാണ് താന്‍ ഈ പരമ്പര തന്‍റെ അവസാന പരമ്പരയായിരിക്കുമെന്ന് ഗാംഗുലി അറിയിച്ചത്. ഓസ്ട്രേലിയക്ക് എതിരേ നടക്കുന്ന നാല് മത്സരങ്ങളോടെ വിടവാങ്ങുമെന്നും ഇക്കാര്യം ടീമംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.

ദിലീപ് വെങ്ങ്‌സാര്‍ക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ സമിതി ഇറാനി ട്രോഫിക്കായുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ നിന്ന് ഗാംഗുലിയെ ഒഴിവാക്കിയെങ്കിലും ശ്രീകാന്തിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ സമിതി മുന്‍ നായകനെ ഓസിസിന് എതിരായ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ താരത്തിന്‍റെ വിരമിക്കല്‍ സംബന്ധിച്ച് ബിസിസിഐ ഉറപ്പ് വാങ്ങിയിരുന്നു എന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇത് തുടര്‍ച്ചയായി നിഷേധിച്ച ഗാംഗുലി തികച്ചും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് ഈ അഭ്യൂഹങ്ങള്‍ ശരിയാണെന്ന് സൂചന നല്‍കിയിരിക്കുകയാണ്.

ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഒരു യുഗത്തിന് അവസാനം കുറിച്ച് കൊണ്ട് സൌരവ് ഗാംഗുലി പടിയിറങ്ങുമ്പോള്‍ സച്ചിനും ദ്രാവിഡും ലക്‌ഷ്മണും കുംബ്ലയും അടങ്ങുന്ന മുതിര്‍ന്ന താരങ്ങളും അധികം വൈകാതെ തന്നെ പാഡ് അഴിക്കുമെന്ന അഭ്യൂഹവും ശക്തമാവുകയാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഐസി‌എല്‍ ടീമുകള്‍ പ്രഖ്യാപിച്ചു
ദ്രാവിഡിന് ആദരവായി വന്‍‌മതില്‍
അഫ്ഗാനും ഹോങ്കോംഗിനും ജയം
ഗില്‍ക്രിസ്റ്റ് വീണ്ടും കളത്തില്‍
മുന്‍ നിരക്കാര്‍ക്ക് ഭാരം: ധോനി
ശ്രീശാന്തിനെ തടഞ്ഞില്ല: കെ സി എ