ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ബോര്‍ഡ് പ്രസിഡന്‍റ്‌സ് ഇലവനെതിരെ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്ങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. പ്രസിഡന്‍റ്‌സ് ഇലവന്‍ നേരത്തേ 455 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് അമ്പത്തഞ്ച് റണ്‍സെടുക്കുന്നതിനിടയില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നായകന്‍ റിക്കി പോണ്ടിങ്ങും(41) മൈക്ക് ഹസിയും (54 നോട്ടൌട്ട്) ചേര്‍ന്നുള്ള മുന്നാം വിക്കറ്റ് കൂട്ടുകെട്ട് അവരെ മത്സരത്തിലേക്ക് ശക്തമായി തിരിച്ചു കൊണ്ട് വരികയായിരുന്നു.
ഓപ്പണര്‍ മാത്യൂ ഹെയ്ഡന്‍റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. സ്കോര്‍ 26ല്‍ നില്‍ക്കുമ്പോള്‍ 20 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന ഹെയഡന്‍ ഇരഫാന്‍ പത്താന്‍റെ പന്തില്‍ കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ പിടിച്ച് പുറത്താകുകയായിരുന്നു. സന്ദര്‍ശകരുടെ സ്കോര്‍ 54ല്‍ എത്തിയപ്പോള്‍ രണ്ടാം ഓപ്പണര്‍ സൈമണ്‍ കാറ്റിച്ചും പുറത്തായി. പതിനഞ്ച് റണ്‍സ് മാത്രം നേടിയ കാറ്റിച്ച് പ്രഗ്യാന്‍ ഓജയുടെ പന്തില്‍ വിരാട് കോഹ്‌ലി പിടിച്ച് പുറത്താകുകയായിരുന്നു.
പിന്നീട് പോണ്ടിങ്ങും ഹസിയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും പിയൂഷ് ചാവ്ല ഈ കൂട്ട്‌കെട്ട് അവസാനിപ്പിച്ചു. ഓസ്ട്രേലിയന്‍ നായകന്‍ ഇന്ത്യന്‍ യുവ സ്പിന്നറുടെ പന്തില്‍ ക്ലീന്‍ ബൌള്‍ഡാകുകയായിരുന്നു. ഇതിന് പിന്നാലെ 18 റണ്‍സെടുത്ത ഉപനായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനെ ചാവ്‌ള വിക്കറ്റിന് മുന്നില്‍ കുടുക്കി. കളി അവസാനിക്കുമ്പോള്‍ 34 റണ്‍സുമായി ബ്രാഡ് ഹാഡിനാണ് ഹസിക്കോപ്പം ക്രീസില്‍.
നേരത്തെ രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി എന്നിവരുടെ സെഞ്ച്വറിയുടെയും ഇര്‍ഫാന്‍ പത്താന്‍, പാര്‍ഥിവ് പട്ടേല്‍ എന്നിവരുടെ ഉജ്ജ്വല ബാറ്റിങ്ങിന്‍റെയും മികവിലാണ് പ്രസിഡന്‍റ്‌സ് ഇലവന്‍ മികച്ച സ്കോറിലെത്തിയത്. ഇന്ത്യന്‍ ടീമിന്‍റെ സ്കോറിനൊപ്പമെത്താന്‍ ഓസീസിന് ഇനിയും 264 റണ്‍സ് കൂടി വേണം. |
| തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ | |
|