ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങറ്റം കുറിക്കാന്‍ ഇരുന്ന ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ബ്രെയിസ് മക്‌ഗെയിന്‍ പരുക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങും. എന്നാല്‍ സ്പിന്നിന് നിര്‍ണ്ണായക പങ്കുള്ള ഇന്ത്യന്‍ പരമ്പരയ്ക്കായി മക്‌ഗെയിന് പകരക്കാരനെ അയക്കുന്ന കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ മാസം ഇന്ത്യയുടെയും ഓസ്ട്രേലിയയുടെ എ ടീമുകള്‍ തമ്മില്‍ നടന്ന മത്സരത്തിനിടയില്‍ മക്‌ഗെയിന്‍റെ തോളിനേറ്റ പരുക്ക് കഴിഞ്ഞാഴ്ച പരിശീലനത്തിനിടയില്‍ കൂടുതല്‍ ഗുരുതരമാകുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രസിഡന്‍റ്‌സ് ഇലവന് എതിരായ പരിശീലന മത്സരത്തില്‍ നിന്ന് മക്‌ഗെയിനെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് കൂടുതല്‍ പരിശോധനയില്‍ മക്‌ഗെയിന് പരമ്പരയില്‍ ഏറിയ പങ്കും പുറത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമായതോടെയാണ് താരത്തെ നാട്ടിലേക്ക് മടക്കി അയക്കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചത്.
മക്‌ഗെയിന് പകരക്കാരനെ കണ്ടെത്തുമെന്ന് പറഞ്ഞ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സെലക്ഷന്‍ സമിതി അധ്യക്ഷന്‍ ആന്‍ഡ്രൂ ഹില്‍ഡിച്ച് എന്നാല്‍ ഈ പരമ്പരയില്‍ ഇത്തരമൊരു പകരക്കാരനെ തെരഞ്ഞെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.
ഇതോടെ പരമ്പരയില്‍ ഓസീസ് സ്പിന്‍ ആക്രമണത്തിന് നേതൃത്വം നല്‍കുക യുവതാരം ജേസണ്‍ ക്രേജ്സയായിരിക്കുമെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. |
| തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ | |
|