ഓസ്ട്രേലിയയില്‍ നിന്ന് ബോര്‍ഡര്‍ ഗവാസ്ക്കര്‍ ട്രോഫി തിരിച്ചു പിടിക്കാന്‍ ഇന്ത്യക്ക് ഏറ്റവും മികച്ച അവസരമാണ് കൈവന്നിരിക്കുന്നതെന്ന് മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൌളര്‍ ഗ്ലെന്‍ മക്ഗ്രാത്ത്. താന്‍ ഓസീസിനെയാണ് പിന്തുണയ്ക്കുന്നതെങ്കിലും ഇന്ത്യയില്‍ ആദ്യമായി മത്സരത്തിന് ഇറങ്ങുന്ന പുതുമുഖങ്ങളാണ് ടീമിന്‍റെ പ്രധാന ദൌര്‍ബല്യമെന്നും മക്‌ഗ്രാത്ത് ചൂണ്ടി കാണിക്കുന്നു.
നായകന്‍ റിക്കി പോണ്ടിങ്ങ്, മൈക്കല്‍ ക്ലാര്‍ക്ക്, മാത്യൂ ഹെയ്ഡന്‍, ബ്രെറ്റ് ലീ എന്നീ മുതിര്‍ന്ന താരങ്ങളാകും ഓസ്ട്രേലിയന്‍ ടീമില്‍ പ്രധാന പങ്ക് വഹിക്കുകയെന്ന് പറഞ്ഞ മക്‌ഗ്രാത്ത് എന്നാല്‍ ഓസീസ് പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുന്ന ബ്രെറ്റ് ലീ ഇതുവരെ ഇന്ത്യയില്‍ ഒരു ടെസ്റ്റ് പോലും കളിച്ചിട്ടില്ലെന്നും ഓര്‍മിപ്പിച്ചു.
ഓസ്ട്രേലിയ ഒരു ദശകത്തോളമായി ലോക ചാമ്പ്യന്‍മാരായി തുടരുകയാണെങ്കിലും ഈ കാലയളവില്‍ തങ്ങളെ ഏറ്റവും കൂടുതല്‍ വട്ടം തോല്‍പ്പിച്ചിട്ടുള്ള ടീം ഇന്ത്യയാണെന്ന് എടുത്ത് പറയേണ്ടതുണ്ടെന്നും മക്‌ഗ്രാത്ത് കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പര നഷ്ടമായ ഇന്ത്യ പെര്‍ത്ത് ടെസ്റ്റില്‍ വിജയം നേടിയത് ഇന്ത്യയുടെ പോരാട്ട വീര്യത്തിന് ഉദാഹരണമായി മക്‌ഗ്രാത്ത് ചൂണ്ടിക്കാട്ടുന്നു. |
| തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ | |
|