ക്രിക്കറ്റ് ലോകത്ത് ട്വന്‍റി20 ക്രിക്കറ്റിന്‍റെ വളര്‍ന്നു വരുന്ന സ്വധീനം വ്യക്തമാക്കിക്കൊണ്ട് ചരിത്രത്തിലെ ആദ്യ അന്തര്‍ദേശീയ ത്രിരാഷ്ട്ര ട്വന്‍റി20 ടൂര്‍ണമെന്‍റിന് അരങ്ങൊരുങ്ങുന്നു. ഇന്ത്യന്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കന്‍ എന്നീ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്‍റ് 2009ല്‍ നടത്താനാണ് നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്.
ട്വന്‍റി20 ലോകകപ്പ് അല്ലാതെ രണ്ടിലധികം രാജ്യാന്തര ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ ട്വന്‍റി20 ടൂര്‍ണമെന്‍റാകും ഇത്. എന്നാല്‍ 2009 തിരക്ക് പിടിച്ച സീസണായതിനാല്‍ മൂന്നു ടീമുകള്‍ക്കും സൌകര്യപ്രദമായ സമയക്രമം കണ്ടെത്താന്‍ സംഘാടകര്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് സൂചന.
മൂന്നു രാജ്യങ്ങളുടെയും ബോര്‍ഡുകള്‍ ചേര്‍ന്നാകും ഈ ടൂര്‍ണെമെന്‍റ് സംഘടിപ്പിക്കുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ തമ്മില്‍ 1996 മുതല്‍ നടക്കുന്ന ത്രിരാഷ്ട്ര റഗ്ബി ടൂര്‍ണമെന്‍റിന്‍റെ മാതൃകയിലാകും ത്രിരാഷ്ട്ര ട്വന്‍റി20യും സംഘടിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ട്വന്‍റി20 ലോകകപ്പിന്‍റെ വന്‍ വിജയത്തോടെ ജനകീയമായി മാറിയ ട്വന്‍റി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനും ചാമ്പ്യന്‍സ് ലീഗിനും ശേഷം ഏറെ ശ്രദ്ധനേടുന്ന ടൂര്‍ണമെന്‍റായി ത്രിരാഷ്ട്ര ട്വന്‍റി20 ടൂര്‍ണമെന്‍റ് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. |
| തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ | |
|