ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയ യുവതാരങ്ങള്‍ നിരാശപ്പെടേണ്ട് ആവശ്യമില്ലെന്ന് സെലക്ഷന്‍ സമിതി അധ്യക്ഷന്‍ കെ ശ്രീകാന്ത്. ഓസ്ട്രേലിയക്ക് എതിരായ പരിശീലന മത്സരത്തില്‍ യുവതാരങ്ങളായ രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‌ലിയും നടത്തിയ സെഞ്ച്വറി പ്രകടനത്തെയും ശ്രീകാന്ത് പ്രശംസിച്ചു.
രോഹിത് ഉജ്ജ്വലമായി കളിച്ചുവെന്നും വിരാടും നല്ല പ്രകടനമാണ് നടത്തിയതെന്നും ഹൈദരാബാദില്‍ നടക്കുന്ന മത്സരം കാണാനെത്തിയ ശ്രീകാന്ത് പറഞ്ഞു. ഓസ്ട്രേലിയയെ പോലെ ഒരു വമ്പന്‍ ടീമിനെതിരെ അവര്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കുന്നത് തന്നെ നല്ല കാര്യമാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്ക് നല്ല യുവതാരങ്ങളാണ് ഉള്ളതെന്നും ഇത് നമ്മുടെ ബെഞ്ച് കരുത്ത് കൂട്ടുന്നുവെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ഓസീസിനെതിരായ ആദ്യ രണ്ട് മത്സരങ്ങളില്‍ മുതിര്‍ന്ന താരങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് സെലക്ഷന്‍ സമിതി ബാക്കി മത്സരങ്ങള്‍ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ യുവാക്കളുടെ പ്രകടനവും പരിഗണിക്കുമെന്ന സൂചനയാണ് സെലക്ഷന്‍ സമിതി അധ്യക്ഷന്‍ നല്‍കിയിരിക്കുന്നത്. |
| തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ | |
|