പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > വിരമിക്കല്‍ പദ്ധതിയില്ലെന്ന് കുംബ്ലെ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിരമിക്കല്‍ പദ്ധതിയില്ലെന്ന് കുംബ്ലെ
PTIPTI
മുതിര്‍ന്ന കളിക്കാരുടെ വിരമിക്കലിനായി ക്രിക്കറ്റ് ബോര്‍ഡ് പദ്ധതി തയാറാക്കിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ അനില്‍ കുംബ്ലെ വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മാധ്യമങ്ങള്‍ മാത്രമാണ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നതെന്നും കുംബ്ലെ ബാംഗ്ലൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സൌരവ് ഗാംഗുലിയെ ഓസീസിനെതിരായ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച കുംബ്ലെ, ഗാംഗുലി കഴിഞ്ഞ പരമ്പരയിലും ടീമിന്‍റെ ഭാഗമായിരുന്നതിനാല്‍ ഇപ്പോള്‍ ടീമില്‍ ഉള്‍പ്പെട്ടതില്‍ പ്രത്യേകിച്ച് മാറ്റമൊന്നും കാണുന്നില്ലെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

ഓസ്ട്രേലിയക്ക് എതിരായ പരമ്പരയില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് മേല്‍ പ്രത്യേക സമ്മര്‍ദ്ദമൊന്നുമില്ലെന്നും കുംബ്ലെ പറഞ്ഞു. കഴിഞ്ഞ 18 വര്‍ഷമായി ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന തങ്ങള്‍ക്ക് മേല്‍ എല്ലാ കാലത്തും സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് തങ്ങള്‍ ഇത്രയും നാള്‍ ടീമില്‍ തുടര്‍ന്നതെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന താരങ്ങള്‍ ഒരിക്കലും മോശം പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്നും മാധ്യമങ്ങളാണ് താരങ്ങളുടെ പ്രകടനത്തെ കുറിച്ച് യുക്തിരഹിതമായ വിലയിരുത്തല്‍ നടത്തുന്നതെന്നും ഇന്ത്യന്‍ നായകന്‍ ആരോപിച്ചു. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മികച്ച ഫലം ലഭിച്ചത് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനത്തിന്‍റെ ബലത്തിലായിരുന്നു എന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

ഇത്തവണത്തെ ഓസീസ് പരമ്പരയില്‍ ഇന്ത്യക്ക് വിജയം നേടാന്‍ ഏറെ സാധ്യതയുണ്ടെന്ന് കുംബ്ലെ അവകാശപ്പെട്ടു. കഴിഞ്ഞ തവണ തങ്ങള്‍ക്ക് എതിരെ കളിച്ച ഓസീസ് ടീമിന് സമാനമായ ടീം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും സ്വന്തം നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യം മുതലാക്കാന്‍ ശ്രമിക്കുമെന്നും കുംബ്ലെ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്ത്യ - ഓസിസ് ചതുര്‍ദിനം ഇന്ന്‌ തുടങ്ങുന്നു
അനുരഞ്ജനം നടന്നില്ല: ഗാംഗുലി
മക്‌ഗെയന് പരുക്ക്
പീറ്റേഴ്സണ് പ്രശംസയുമായി വോണ്‍
ഗാംഗുലി ഇന്ത്യന്‍ ടീമില്‍
മൈക്കല്‍ ക്ലാര്‍ക്കും ലീഗിലേക്ക്