ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാവി നായകന്‍ മൈക്കല്‍ ക്ലാര്‍ക്കും ലോക ക്രിക്കറ്റിന്‍റെ മുഖം മാറ്റിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെത്തിയേക്കും. ആദ്യ സീസണിലെ ലീഗില്‍ നിന്ന് വിട്ടു നിന്ന തന്നെയും ഫാസ്റ്റ് ബൌളര്‍ മിച്ചല്‍ ജോണ്‍സനെയും ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദി ഐപിഎല്ലിലേക്ക് ക്ഷണിച്ചതായി ക്ലാര്‍ക്ക് തന്നെയാണ് വെളിപ്പെടുത്തിയത്.
ഉടന്‍ തന്നെ ഒരു ലേലം കൂടി നടക്കുമെന്ന് മോദി കഴിഞ്ഞ ദിവസം തന്നൊട് പറഞ്ഞെന്നും ഐപിഎല്ലിന്‍റെ ഭാഗമാകാന്‍ താന്‍ എപ്പോഴും തയാറായിരുന്നു എന്നും ക്ലാര്‍ക്ക് പറഞ്ഞു. എന്നാല്‍ സമയക്രമമാണ് ലീഗില്‍ പങ്കെടുക്കുന്നതിലെ പ്രധാന പ്രശ്നമെന്നും ഓസ്ട്രേലിയന്‍ ഉപനായകന്‍ പറഞ്ഞു.
അടുത്ത ഐപിഎല്‍ സീസണില്‍ തങ്ങള്‍ക്ക് പാകിസ്ഥാനില്‍ ചില ഏകദിന മത്സരങ്ങള്‍ ഉണ്ടായിരിക്കുമെന്നും എന്നാല്‍ അതിന്‍റെ അടുത്ത വര്‍ഷം മുഴുവന്‍ മത്സരങ്ങളിലും പങ്കെടുക്കാനാകുമെന്നും കളാര്‍ക്ക് പറഞ്ഞതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുന്‍പായി വിശ്രമം ആവശ്യപ്പെട്ടാണ് ക്ലാര്‍ക്കും ജോണ്‍സനും ഈ വര്‍ഷം നടന്ന ആദ്യ ഐപിഎല്‍ സീസണില്‍ നിന്ന് വിട്ടു നിന്നത്. പുതിയ സീസണില്‍ ഇരുവരും ലീഗില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും മറ്റു പല താരങ്ങളും ഈ സീസണില്‍ ഐപിഎല്ലില്‍ എത്തുമെന്നും ചെയര്‍മാന്‍ ലളിത് മോദി പറഞ്ഞു.
|
| തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ | |
|