പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > വിരമിക്കല്‍ അംഗീകരിക്കില്ല: ബിസിബി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിരമിക്കല്‍ അംഗീകരിക്കില്ല: ബിസിബി
ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ ചേരാന്‍ വേണ്ടി ബംഗ്ലാദേശ് ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച താരങ്ങളുടെ തീരുമാനം അംഗീകരിക്കുന്നില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. മുന്‍‌കൂട്ടി അറിയിക്കാതെയാണ് താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും മാധ്യമങ്ങളോട് അവര്‍ സംസാരിച്ചത് പെരുമാറ്റ ചട്ട ലംഘനമാണെന്നും ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ ഗാസി അഷ്‌റഫ് പറഞ്ഞു.

എന്ന് തൊട്ടാണ് വിരമിക്കല്‍ നിലവില്‍ വരുന്നതെന്ന് താരങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നും അഷ്‌റഫ് പറഞ്ഞു. ഈ വിഷയത്തില്‍ ക്രിക്കറ്റ് ഓപ്പറേഷന്‍സ് വിഭാഗത്തിന്‍റെ ശുപാര്‍ശകള്‍ ബിസിബിക്ക് സമര്‍പ്പിക്കുമെന്നും ബോര്‍ഡാകും അന്തിമ തീരുമാനമെടുക്കുകയെന്നും അഷ്‌റഫ് അറിയിച്ചു.

വിരമിക്കല്‍ പ്രഖ്യാപിച്ച് താരങ്ങള്‍ ബോര്‍ഡുമായി ബന്ധപ്പെട്ടാല്‍ അവരെ തിരികെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ ഇതിനായി ഏറെ കാലം കാത്ത് നില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അനൌദ്യോഗിക മത്സരങ്ങളുമായി ബന്ധപ്പെട്ട ഐസിസി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും വിമത താരങ്ങളോടുള്ള സമീപനം സ്വീകരിക്കുകയെന്നും ബിസിബി വ്യക്തമാക്കിയിട്ടുണ്ട്.

താരങ്ങളുടെ കൊഴിഞ്ഞു പോക്കിന് പിന്നില്‍ ബംഗ്ലാ നായകന്‍ മൊഹമ്മദ് അഷ്‌റഫുള്ളാണ് വാദത്തോട് കൂടുതല്‍ പ്രതികരിക്കാന്‍ അഷ്‌റഫ് തയാറായില്ല. ഐസി‌എല്ലില്‍ നിന്ന് തനിക്ക് ലഭിച്ച വാഗ്‌ദാനത്തെ കുറിച്ച് അഷ്‌റഫുള്‍ ബോര്‍ഡിനെ അറിയിച്ചിരുന്നുവെന്നും 15 കോടി റ്റാകയാണ് അഷ്‌റഫുള്‍ നിഷേധിച്ചതെന്നും ഗാസി അഷ്‌റഫ് വെളിപ്പെടുത്തി.

ഐസി‌എല്ലിലെ സമ്പുര്‍ണ ബംഗ്ലാദേശ് ടീമായ ധാക്ക വാരിയേഴ്സില്‍ ചേരാനായാണ് ബംഗ്ലാദേശ് താരങ്ങള്‍ കൂട്ട വിരമിക്കല്‍ നടത്തിയത്.
കൂടുതല്‍
ദില്‍ഹാരോ ബറോഡ ടീമില്‍
‘ഓസീസ് കരളുറപ്പില്ലാത്ത ഭീരുക്കള്’
ധോനിയെ നായകനാക്കണം: കപില്‍
ഇമ്രാന്‍ നയിക്കണമെന്ന് റമീസ്
പിസിബി നിയമനടപടിക്ക്?
സൈമണ്‍സിന് ഖേദം