പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ഓസ്ട്രേലിയക്ക് വന്‍ വിജയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓസ്ട്രേലിയക്ക് വന്‍ വിജയം
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് ഉജ്ജ്വല വിജയം. മുന്‍ നിര താരങ്ങളില്‍ പലരും ഇല്ലാതെ ഇറങ്ങിയ ഓസ്ട്രേലിയ 180 റണ്‍സിനാണ് സന്ദര്‍ശകരെ തകര്‍ത്തത്.

റിക്കി പോണ്ടിങ്ങ് പരുക്ക് കാരണം മാറി നില്‍ക്കുന്നതിനാല്‍ മൈക്കല്‍ ക്ലാര്‍ക്കിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഓസ്ട്രേലിയ 255 റണ്‍സിന്‍റെ വിജയലക്‌ഷ്യമാണ് ബംഗളാദേശിന് മുന്നില്‍ വെച്ചത്. ഓപ്പണര്‍ ഷോണ്‍ മാര്‍ഷ്(76) മൈക്കല്‍ ഹസീ(85) എന്നിവരുടെ ബാറ്റിങ്ങ് മികവില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ അമ്പത് ഓവറുകളില്‍ 254 റണ്‍സ് തികച്ചത്.

ബംഗ്ലാദേശിനായി 42 റണ്‍സ് വിട്ട് കൊടുത്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ഷാഹദത്ത് ഹൊസൈനും 46 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് അല്‍ ഹസനും ഭേദപ്പെട്ട ബൌളിങ്ങ് പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ആതിഥേയരുടെ കരുത്തുറ്റ ബൌളിങ്ങിന് മുന്നില്‍ പാടേ തകരന്ന് പോകുകയായിരുന്നു. കേവല 27.4 ഓവറുകളില്‍ 74 റണ്‍സ് മാത്രമെടുത്ത് സന്ദര്‍ശകരുടെ ബാറ്റ്‌സ്മാന്‍മാരെല്ലാം പവലിയനിലേക്ക് മടങ്ങുകയായിരുന്നു.

തനീം ഇഖ്ബാല്‍(21), റക്വിബുള്‍ ഹസന്‍(14), അലോക് കപാലി(12) എന്നീ ബംഗ്ലാദേശ് ബാറ്റ്സ്മാന്‍മാര്‍ക്ക് മാത്രമാണ് രണ്ടക്ക സ്കോര്‍ കണ്ടെത്താനായത്. ഓസ്ട്രേലിയന്‍ ബൌളര്‍മാരെല്ലാം ബംഗ്ലാദേശി ബാറ്റ്‌സ്മാന്‍മാരെ കടന്നാക്രമിച്ചെങ്കിലും ആകെയെറിഞ്ഞ 1.4 ഓവറുകളില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടു കൊടുത്ത് ബംഗ്ലാദേശിന്‍റെ അവസാന മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ കാമറൂണ്‍ വൈറ്റാണ് ബൌളിങ്ങില്‍ ഏറ്റവും തിളങ്ങിയത്. മിച്ചല്‍ ജോണ്‍സന്‍, ബ്രെറ്റ് ഗ്രീവ്സ് എന്നിവര്‍ രണ്ടും സ്റ്റുവേര്‍ട്ട് ക്ലാര്‍ക്ക്, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി. മൈക്കല്‍ ഹസിയാണ് മാന്‍ ഓഫ് ദ മാച്ച്

റിക്കി പോണ്ടിങ്ങ്, മാത്യൂ ഹെയ്ഡന്‍ എന്നിവര്‍ പരുക്ക് കാരണം പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. ടീമിലുള്ള ഓള്‍ റൌണ്ടര്‍ ഷെയിന്‍ വാട്സനും പരുക്ക് കാരണം കളിക്കാനായില്ല. മറ്റോരു ഓള്‍ റൌണ്ടര്‍ ആന്‍ഡ്രൂ സൈമണ്സിനെ അച്ചടക്ക ലംഘനത്തിന് ടീമില്‍ നിന്ന് ഒഴിവാക്കിയതും ഓസ്ട്രേലിയയുടെ കരുത്ത് കുറയ്ക്കുമെന്ന് വിലയിരുത്തപ്പെട്ടെങ്കിലും ഇതില്ലാം അസ്ഥാനത്താക്കുന്ന പ്രകടനമായിരുന്നു മൈക്കല്‍ ക്ലാര്‍ക്കും സംഘവും നടത്തിയത്.
കൂടുതല്‍
സൈമണ്‍സിനെതിരെ അച്ചടക്ക നടപടി
ഇംഗ്ലണ്ടിന് ഏകദിന പരമ്പര
പരമ്പര നേടി; ഏകദിനം തോറ്റു
ശ്രീലങ്കയ്ക്ക് കൂറ്റന്‍ തകര്‍ച്ച
ടോസ് നേടി: ശ്രീലങ്കയ്ക്ക് ബാറ്റിംഗ്
ഹാര്‍മിസണ്‍ തീരുമാനം തിരുത്തി