പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ദീപാവലി: ടെസ്റ്റ് നീട്ടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദീപാവലി: ടെസ്റ്റ് നീട്ടി
PROPRO
ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കാനിക്കുന്ന ടെസ്റ്റ് പരമ്പരയുടെ സമയക്രമത്തില്‍ നേരിയ മാറ്റം വരുത്തി. പരമ്പരയിലെ മൂന്നാം ടെസ്റ്റ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഓക്ടോബര്‍ 28 ദീപാവലി ആയതിനാലാണ് ഈ മാറ്റം.

പുതുക്കിയ സമയക്രമ പ്രകാരം ഒക്ടോബര്‍ 29നായിരിക്കും ആരംഭിക്കുക. മൂന്നാം ടെസ്റ്റ് നീട്ടിയതിനാല്‍ നവംബര്‍ അഞ്ചിന് ആരംഭിക്കാനിരുന്ന നാലാം ടെസ്റ്റ് ആറാം തിയതിയിലേക്ക് മാറ്റി. ബി സിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷായാണ് മത്സരങ്ങളുടെ തിയതി മാറ്റിയ കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.

പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാണ് നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയക്കായി ഓസ്ട്രേലിയന്‍ ടീം ഇന്ത്യയില്‍ എത്തുന്നത്. ബാംഗ്ലൂരില്‍ ഓക്ടോബര്‍ ഒമ്പത് മുതല്‍ 13 വരെയാണ് ആദ്യ ടെസ്റ്റ്, രണ്ടാം ടെസ്റ്റ് ഓക്ടോബര്‍ 17ന് മൊഹാലിയില്‍ ആരംഭിക്കും. മുന്നാം ടെസ്റ്റിന് ഡല്‍ഹിയും നാലാം ടെസ്റ്റിന് നാഗ്പൂരുമാണ് വേദിയാകുന്നത്
കൂടുതല്‍
ഇംഗ്ലണ്ട് ബൌളര്‍മാര്‍ തിളങ്ങി
പാര്‍ത്ഥിവ് ടീമില്‍‌, ഇന്ത്യക്ക് ബാറ്റിങ്ങ്
ഏകദിനങ്ങളില്‍ ഇഷാന്തിന് വിശ്രമം
വീരുവിനെ തളയ്ക്കുമെന്ന് ബാലിസ്
പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ
അസിഫിന്‍റെ പരിശോധന 18ന്