പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ഇംഗ്ലണ്ട് ബൌളര്‍മാര്‍ തിളങ്ങി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇംഗ്ലണ്ട് ബൌളര്‍മാര്‍ തിളങ്ങി
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ ക്യാപറ്റനെന്ന നിലയില്‍ കെവിന്‍ പീറ്റേഴ്സന്‍റെ അരങ്ങേറ്റ മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ ഇംഗ്ലണ്ട് മികച്ച പ്രകടനം കാഴ്ച വെച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ നാലമത്തെയും അവസാനത്തെയും മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ ഇംഗ്ലണ്ട് സന്ദര്‍ശകരെ 194 റണ്‍സിനാണ് ഓള്‍ ഔട്ടാക്കിയത്.

ദക്ഷിണാഫ്രിക്ക പരമ്പര നേരത്തേ തന്നെ 2-0ത്തിന് സ്വന്തമാക്കിയതിനാല്‍ കേവലം ഔപചാരികത മാത്രമായി മാറിയ നാലാം മത്സരത്തില്‍ ഉജ്ജ്വല തിരിച്ചു വരവായിരുന്നു ഇംഗ്ലണ്ട് നടത്തിയത്. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ബൌളര്‍മാര്‍ നടത്തിയ കൂട്ടായ ആക്രമണത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങ് നിര തകര്‍ന്ന് വീണത്.

വെറും പതിനേഴ് പന്തുകള്‍ മാത്രം മാത്രം എറിഞ്ഞ മോണ്ടി പനേസര്‍ നാല് റണ്‍സ് വിട്ട് കൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആന്‍ഡേഴ്സണ്‍ മുന്നു വിക്കറ്റും ഹാര്‍മിസണ്‍, ബ്രോഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ആന്‍ഡ്രൂ ഫ്ലിന്‍റോഫ് ഒരു വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്യാപറ്റന്‍ ഗ്രെയിം സ്മിത്ത്(46)‌, ഹാഷിം അം‌ല(36), എ ബി ഡിവിലിയേഴ്സ്(39) എന്നിവര്‍ക്ക് മാത്രമാണ് ഇംഗ്ലീഷ് ബൌളിങ്ങിനെ ചെറുക്കാന്‍ കഴിഞ്ഞത്.

സന്ദര്‍ശകരെ പുറത്താക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് എന്നാല്‍ തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു, ഇംഗ്ലണ്ടിന്‍റെ സ്കോര്‍ ഏഴ് റണ്‍സിലെത്തിയപ്പോള്‍ ആറ് റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന ഓപ്പണര്‍ ആന്‍ഡ്രൂ സ്ട്രോസ് മക്കാന്‍ എറ്റിനിയുടെ പന്തില്‍ ഗ്രയിം സ്മിത്ത് പിടിച്ച് പുറത്താകുകയായിരുന്നു. ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെടുത്ത് നില്‍ക്കുമ്പോഴായിരുന്നു ഒന്നാം ദിവസത്തെ കളി അവസാനിച്ചത്. ഇരുപത് റണ്‍സോടെ അലിസ്റ്റര്‍ കുക്കും 22 റണ്‍സെടുത്ത് ഇയാന്‍ ബെല്ലുമായിരുന്നു ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ക്രീസില്‍.
കൂടുതല്‍
പാര്‍ത്ഥിവ് ടീമില്‍‌, ഇന്ത്യക്ക് ബാറ്റിങ്ങ്
ഏകദിനങ്ങളില്‍ ഇഷാന്തിന് വിശ്രമം
വീരുവിനെ തളയ്ക്കുമെന്ന് ബാലിസ്
പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ
അസിഫിന്‍റെ പരിശോധന 18ന്
‘ധോനി ഇന്ത്യയുടെ നട്ടെല്ല്’