പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ഏകദിനങ്ങളില്‍ ഇഷാന്തിന് വിശ്രമം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഏകദിനങ്ങളില്‍ ഇഷാന്തിന് വിശ്രമം
ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഫാസ്റ്റ് ബൌളര്‍ ഇഷാന്ത് ശര്‍മ്മയെ ഒഴിവാക്കി. ടെസ്റ്റ് പരമ്പരയില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ പോലും മികച്ച പ്രകടനം നടത്തിയ ഇഷാന്തിന് ഏകദിന പരമ്പരയില്‍ വിശ്രമം അനവദിക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന സെലക്ഷന്‍ സമിതി യോഗം തീരുമാനിക്കുകയായിരുന്നു.

അതേ സമയം പരുക്ക് കാരണം ഏറെ നാളായി ഏകദിന ടീമില്‍ നിന്ന് വിട്ട് നിന്ന സച്ചിന്‍ തെണ്ടുല്‍ക്കറിനെ ടീമിലേക്ക് മടക്കി വിളിക്കാനും ദിലീപ് വെങ്ങ്‌സാര്‍ക്കറിന്‍റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ സമിതി തീരുമാനിച്ചു. ടെസ്റ്റ് ടീമില്‍ നിന്ന് വിശ്രമം ആവശ്യപ്പെട്ട് മാറി നിന്ന മഹേന്ദ്ര സിങ്ങ് ധോനിയുടെ നേതൃത്വത്തിലുള്ള ഏകദിന ടീമിന്‍റെ ഉപനായകന്‍ യുവരാജ് സിങ്ങാണ്. എന്നാല്‍ പരുക്ക് ഭേദമായതിനെ തുടര്‍ന്ന് ടീമില്‍ തിരിച്ചെത്താം എന്ന് പ്രതീക്ഷിച്ചിരുന്ന മലയാളി ഫാസ്റ്റ് ബൌളര്‍ എസ് ശ്രീശാന്തിന് ടീമില്‍ ഇടം നേടാനായില്ല. മുന്‍ നായകന്‍മാരായ രാഹുല്‍ ദ്രാവിഡ്, സൌരവ് ഗാംഗുലി എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച വിരാട് കോഹ്‌ലിയാണ് പതിനാറംഗ ടീമിലെ ഏക പുതുമുഖം. ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലുണ്ടായിരുന്ന ഗുജറാത്ത് താരങ്ങളായ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍, ഫാസ്റ്റ് ബൌളര്‍ മുനാഫ് പട്ടേല്‍ എന്നിവരും ഏകദിന ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ഏകദിന ടീം: മഹേന്ദ്ര സിങ്ങ് ധോനി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഗൌതം ഗംഭീര്‍, വിരേന്ദ്ര സെവാഗ്, യുവരാജ് സിങ്ങ്( വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, സുരേഷ് റെയ്ന, വിരാട് കോഹ്‌ലി, പാര്‍ഥിവ് പട്ടേല്‍( വിക്കറ്റ് കീപ്പര്‍), ഇര്‍ഫാന്‍ പഠാന്‍, പ്രവീണ്‍ കുമാര്‍, ഹര്‍ഭജന്‍ സിങ്ങ്, സഹീര്‍ ഖാന്‍, ആര്‍ പി സിങ്ങ്, മുനാഫ് പട്ടേല്‍, പ്രഗ്യാ ഓജ.
കൂടുതല്‍
വീരുവിനെ തളയ്ക്കുമെന്ന് ബാലിസ്
പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ
അസിഫിന്‍റെ പരിശോധന 18ന്
‘ധോനി ഇന്ത്യയുടെ നട്ടെല്ല്’
ശ്രീ,യുവി കായികക്ഷമത തെളിയിച്ചു
ക്രിക്കറ്റിന് ഒളിമ്പിക്ക് സാധ്യത