പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത > ആസിഫിനെതിരെ തെളിവ്?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആസിഫിനെതിരെ തെളിവ്?  Search similar articles
PTIPTI
മയക്ക് മരുന്ന് കൈവശം വെച്ചുവെന്ന ആരോപണത്തില്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൌളര്‍ ആസിഫിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഇതെ കുറിച്ച് അന്വഷിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ മൂന്നംഗ സമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ദുബായ് വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ദുബായ് എയര്‍പോര്‍ട്ടില്‍ ഈ കുറ്റത്തിന് ആസിഫ് പിടിയിലായിരുന്നു.

പിന്നീട് ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആസിഫ് മോചിതനായെങ്കിലും ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ പിസിബി മൂന്നംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടില്‍ ആസിഫ് മയക്കുമരുന്ന് സൂക്ഷിച്ചുവെന്ന് സ്ഥിരീകരിച്ചതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ട് പി സി സി അധ്യക്ഷന്‍ നസീം അഷ്‌റഫിന് കൈമാറിയിട്ടുണ്ട്.

ഈ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെടുകയാണെങ്കില്‍ പിസിബിയുമായുള്ള കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന്‍റെ പേരില്‍ ആസിഫിനെതിരെ നടപടി ഉണ്ടായേക്കും. എന്നാല്‍ ഇതിന്‍റെ പേരില്‍ ഏതാനം മത്സരങ്ങളിലേക്കുള്ള വിലക്ക് മാത്രമാകും ആസിഫിന് നേരിടേണ്ടി വരുകയെന്നാണ് സൂചന.

അതേ സമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടയില്‍ നടന്ന ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ആസിഫ് ഈ വിഷയത്തില്‍ കൂടുതല്‍ കടുത്ത നടപടി നേരിടേണ്ടി വന്നേക്കും. രണ്ടാം സാമ്പിള്‍ പരിശോധനയുടെ അടിഥാനത്തില്‍ മാത്രമാകും ആസിഫ് ഉത്തേജകം ഉപയോഗിച്ചൊ എന്ന സ്ഥിരികരിക്കുകയുള്ളു.

രണ്ടാം പരിശോധനയ്ക്ക് സാക്‍ഷ്യം വഹിക്കാന്‍ ആസിഫ് ഓഗസ്റ്റ് ആറിന് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകാനിരുന്നതാണെങ്കിലും വിസ സംബന്ധിച്ച നടപടിക്രമങ്ങളുടെ പേരില്‍ യാത്ര വൈകിയിരിക്കുകയാണ്. ലോക ഉത്തേജക വിരുദ്ധ സമിതിയുടെ മാനദണ്ഡപ്രകാരം ആരോപണ വിധേയനായ താരത്തിന്‍റെ സാനിധ്യത്തിലാണ് രണ്ടാം സാമ്പിള്‍ പരിശോധന നടത്തേണ്ടത്.
കൂടുതല്‍
ഡച്ച് ടീമും ട്വന്‍റി ലോകകപ്പിലേക്ക്
റാങ്കിങ്ങ്: വീരു-ഭാജി മുന്നേറി
ഇംഗ്ലണ്ടിനെ പീറ്റേഴ്സണ്‍ നയിക്കും
ധോനിക്ക് ഖേല്‍‌രത്ന
സുപ്പര്‍ ടീമുമായി മുംബൈ
‘ക്രിക്കറ്റിനെ ഒളിമ്പിക്സിലെത്തിക്കണം’