പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റഫറല്‍ സംവിധാനം പരീക്ഷിക്കുന്നു  Search similar articles
PROPRO
അമ്പയര്‍മാരുടെ തീരുമാനങ്ങള്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടാന്‍ കളിക്കാര്‍ക്ക് അവസരം നല്‍കുന്ന റെഫറല്‍ സംവിധാനം അപ്പീലിന്‍റെ പരിഷ്കൃത രൂപമാണെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍ വ്യക്തമാക്കി. ഇന്ത്യ ശ്രീലങ്കാ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ റഫറല്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുകയാണ്

അതേ സമയം വിവാദമായ സിഡ്നി ടെസ്റ്റില്‍ അമ്പയര്‍ സ്റ്റീവ് ബക്‌നര്‍ക്ക് ഏതിരെ ഇന്ത്യന്‍ ബോര്‍ഡ് അനാവശ്യ സമ്മര്‍ദ്ദം ചെലുത്തിയതും ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പ്രേരിപ്പിച്ചുവെന്ന് ഐസിസിയുടെ ക്രിക്കറ്റ് ജനറല്‍ മാനേജര്‍ ഡേവ് റിച്ചാര്‍സന്‍ സൂചിപ്പിച്ചു. മത്സരത്തെ സംബന്ധിച്ച അവസാന തീരുമാനം അമ്പയര്‍മാര്‍ തന്നെയാകും സ്വീകരിക്കുക എന്നും റിച്ചാര്‍ഡ്സന്‍ പറഞ്ഞു.

അമ്പയര്‍മാര്‍ പക്ഷപാതപരമായി പെരുമാറുന്നു എന്ന ആക്ഷേപം അവസാനിപ്പിക്കാന്‍ സങ്കേതിക വിദ്യയുടെ സഹായം പ്രയോജനപ്പെടുത്തുന്ന ഈ സംവിധാനം സഹായിക്കുമെന്നും റിച്ചാര്‍ഡ്സന്‍ പറഞ്ഞു. ഫീല്‍ഡിലെ അമ്പയര്‍മാരുടെ തീരുമാനം സംബന്ധിച്ച് കളിക്കാര്‍ക്ക് സംശയം ഉണ്ടങ്കില്‍ മൂന്നാം അമ്പയറുടെ സേവനം തേടാന്‍ ഇതിലൂടെ സാധിക്കും.

എന്നാല്‍ ഫലം കാണാത്ത മൂന്നു റഫറലുകള്‍ മാത്രമാകും ഒരു ടീമിന് ഉന്നയിക്കാനാകുക. എല്‍ ബി ഡബ്ല്യു ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കളിക്കാര്‍ക്ക് റഫറല്‍ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കു. അമ്പയര്‍മാരെ തീരുമാനമെടുക്കാന്‍ സഹായിക്കാനായി വന്‍ സാങ്കേതിക സംവിധാനങ്ങളാണ് ഇന്ത്യ-ശ്രീലങ്കാ ആദ്യ ടെസ്റ്റ് നടക്കുന്ന സിംഹളീസ് സ്പോര്‍ട്സ് ക്ലബ് ഗ്രൌണ്ടില്‍ ഒരുക്കിയിരിക്കുന്നത്.
കൂടുതല്‍
ആദ്യ ബാറ്റിങ്ങ് ലങ്കയ്ക്ക്
മഴ:ടെസ്റ്റ് വൈകുന്നു
ഹെയ്ഡന്‍ വിരമിക്കാന്‍ ഒരുങ്ങുന്നു
സച്ചിന്‍റെ റാങ്കിങ്ങ് ഇടിഞ്ഞു
ഇന്ത്യയ്‌ക്ക് പരമ്പരവിജയം അനിവാര്യം
ടെസ്റ്റ്: റെക്കൊഡുകള്‍ കഥ പറയും