പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാക് പ്രീമിയര്‍ ലീഗ് വരുന്നു  Search similar articles
PROPRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ വന്‍ വിജയത്തില്‍ നിന്ന് പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നു. അടുത്ത വര്‍ഷം ഒക്ടോബറില്‍ പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗ്(പി പി എല്‍) എന്ന പേരില്‍ തങ്ങളുടെ പ്രഥമ ട്വന്‍റി20 ലീഗ് സംഘടിപ്പിക്കാനാണ് പി സി ബി പദ്ധതിയിടുന്നത്.

മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളുടെയും അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്‍റെയും പിന്തുണയോടെ ഇത് സംഘടിപ്പിക്കാനാണ് പിസിബി ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോലെ അന്താരാഷ്ട്ര താരങ്ങളെയും പിപി‌എല്ലില്‍ കളിപ്പിക്കും. ഇത് സാധ്യമാക്കാനായി അടുത്ത ഒക്ടോബറില്‍ അന്താരാ‍ഷ്ട്ര മത്സരങ്ങള്‍ക്ക് രണ്ടാഴ്ചത്തെ അവധി നല്‍കണമെന്ന് ഐ സി സിയോട് അഭ്യര്‍ത്ഥിക്കന്‍ ഒരുങ്ങുകയാണ് പി സി ബി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പാകിസ്ഥാന്‍ ലീഗ് വരുന്നതെങ്കിലും ഇരു ലീഗുകളും വ്യത്യസ്തമായിരിക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ ലീഗിലേത് പോലെ പ്രാദേശിക യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനും പി പി എല്ലില്‍ സംവിധാനങ്ങളുണ്ടാകും.

ലീഗിന്‍റെ നടത്തിപ്പ് സംബന്ധിച്ച് സ്പോണ്‍സര്‍മാരുമായും ഇവെന്‍റ് മാനേജര്‍മാരുമായി പി സി ബി പ്രതിനിധികള്‍ ചര്‍ച്ച നടത്തി വരികയാണ്.
കൂടുതല്‍
യൂറോ: ധോനിക്ക് പകരം യുവി
‘പോണ്ടിംഗ് സച്ചിനൊപ്പമല്ല’
ബോര്‍ഡ് ഉപാധ്യക്ഷന്‍ ക്രിമിനല്‍ കുറ്റത്തില്‍
തോല്‍‌വി പി സി ബി പൊട്ടിത്തെറിച്ചു
മക്കലത്തിന്‍റെ വെടിക്കെട്ട് തുണയായി
ഉറക്കം കൂടി; സൈമണ്‍സിനു പിഴ