രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടയില്‍ മോശം പെരുമാറ്റം നടത്തിയതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ സൌരവ് ഗാംഗുലിയ്‌ക്ക് മാച്ച് ഫീസിന്‍റെ പത്തു ശതമാനം ഐപിഎല്‍ സംഘാടകര്‍ പിഴയിട്ടു. ഗാംഗുലിയ്‌ക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയതിന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ഷെയിന്‍ വോണിനും മാച്ച് ഫീസിന്‍റെ പത്തു ശതമാനം പിഴയിട്ടിട്ടുണ്ട്.
രാജസ്ഥാന്‍ റോയല്‍സുമായിട്ടുള്ള കളിയില്‍ സൌരവ് ഗാംഗുലി അടിച്ച പന്ത് ഗ്രേയം സ്‌മിത്ത് പിടിച്ചു. എന്നാല്‍, പന്ത് നിലത്ത് മുട്ടിയെന്നും തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിടണമെന്നും ഗാംഗുലി ആവശ്യപ്പെട്ടു.
തുടര്‍ന്ന്, അമ്പയറായ പ്രതാപ് കുമാര്‍ തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിട്ടു. സംശയത്തിന്‍റെ ആനുകൂല്യത്തില്‍ തേര്‍ഡ് അമ്പയര്‍ ഗാംഗുലി പുറത്തായിട്ടില്ലെന്ന് വിധിച്ചു. ഇതിനെത്തുടര്‍ന്ന് മത്സരത്തിനിടയില്‍ ഗാംഗുലിയും എതിര്‍ ടീമംഗങ്ങളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും ചെയ്തു
ഗാംഗുലി ആവശ്യപ്പെട്ടതനുസരിച്ച് തീരുമാനം മൂന്നാം അമ്പയര്‍ക്ക് വിട്ട പ്രതാപ് കുമാറിനെ ഒരു മാച്ചില്‍ നിന്ന് സസ്‌പെന്‍റെ ചെയ്തിട്ടുണ്ട്.
ഗാംഗുലി സമയം കളയാനാനാണ് ഉറച്ച ഔട്ട് മൂന്നാം അമ്പയര്‍ക്ക് വിടണമെന്ന് ആവശ്യപ്പെട്ടതെന്ന് വോണ്‍ പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 45 റണ്‍സിന് വിജയിച്ചു
അന്താരാഷ്‌ട്ര ക്രിക്കറ്റ് സമിതിയുടെ ഒന്നാം വകുപ്പ് പ്രകാരമാണ് ഗാംഗുലിയ്‌ക്ക് പിഴ വിധിച്ചിരിക്കുന്നത്.വോണിന് വകുപ്പ് 1.7 പ്രകാരമാണ് പിഴ വിധിച്ചിരിക്കുന്നത്.
|