പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ക്ലാര്‍ക്ക് ഓസീസ് ഉപനായകന്‍
WDFILE
സ്ഥിരം ഉപനായകന്‍ ആദം ഗില്‍ക്രിസ്റ്റ് കളമൊഴിഞ്ഞതോടെ ഓസ്ട്രേലിയ ഭാവി നായകനായ മൈക്കല്‍ ക്ലാര്‍ക്കിനെ പോണ്ടിംഗിന്‍റെ സഹായിയായി നിയമിച്ചു. വെസ്റ്റിന്‍ഡീസിനെതിരെ അടുത്ത മാസം തുടങ്ങുന്ന പരമ്പരയിലാണ് മൈക്കല്‍ ക്ലാ‍ര്‍ക്കിനെ പോണ്ടിംഗിന്‍റെ സഹായിയായി നിയോഗിച്ചിരിക്കുന്നത്.

ട്വന്‍റി 20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഓസീസിനെ നയിക്കാനുള്ള ചുമതല ഇപ്പോള്‍ തന്നെ മൈക്കല്‍ ക്ലാര്‍ക്കിനു ലഭിച്ചിരിക്കുകയാണ്. ഗില്‍ ക്രിസ്റ്റിന്‍റെ വിരമിക്കലോടെ പതിയെ പതിയെ മൈക്കല്‍ ക്ലാര്‍ക്കിനെ ഉന്നത ജോലിക്കായി നിയോഗിക്കാനുള്ള നീക്കത്തിലാണ് ഓസ്‌‌ട്രേലിയന്‍ സെലക്‍ടര്‍മാര്‍.

ഓസ്ട്രേലിയന്‍ ടീമിന്‍റെ ഭാവിയെ മുന്നില്‍ കണ്ടാണ് ഈ തീരുമാനമെന്നും ഇപ്പോള്‍ തന്നെ ടീമില്‍ പ്രതിഭാ ധനരായ ഒട്ടേറെ കളിക്കാരുണ്ട് എന്നും മൈക്കല്‍ ക്ലാര്‍ക്കിനെ ഈ പദവിയിലേക്ക് നിയോഗിക്കാന്‍ തങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം തന്നെയില്ലെന്നും ഓസ്ട്രെലിയന്‍ ക്രിക്കറ്റ് അധികാരികള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ രണ്ട് ട്വന്‍റി മത്സരങ്ങളിലും ക്ലാര്‍ക്കിന്‍റെ ചുമതലാബോധം അദ്ദേഹം കാണിച്ചിരിക്കുകയാ‍ണെന്നും ഓസ്ട്രേലിയന്‍ രിക്കറ്റിന്‍റെ സെലക്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ആന്‍ഡ്രൂ ഹില്‍ഡിച്ച് വ്യക്തമാക്കുന്നു. ടീമിലേക്ക് സ്പിന്നര്‍ സ്റ്റുവര്‍ട്ട് മക്‍ഗില്ലിനെയും മദ്ധ്യനിര ബാറ്റ്‌സ്‌മാന്‍ സൈമണ്‍ കാറ്റിച്ചിനെയും തിരികെ വിളിച്ചിരിക്കുകയാണ്.

ഓള്‍ റൌണ്ടര്‍ ആഷ്‌ലി നോഫ്‌കേ, ഫാസ്റ്റ് ബൌളര്‍ ബെന്‍ ഹില്‍ഫെന്‍‌ഹോസ്, സ്പിന്നര്‍ ബേവു കാസന്‍ എന്നിവരാണ് ടെസ്റ്റ് ടീമിലെ പുതുമുഖങ്ങള്‍. ഓസ്ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കാട്ടിയ മികവാണ് ഇരുവരെയും ടീമിലേക്ക് തിരിച്ചു വിളിക്കാന്‍ ഇടയാക്കിയിരിക്കുന്നതെന്ന് ഹില്‍ഡിക്ക് വ്യക്തമാക്കി.

ആദം ഗില്‍ക്രിസ്റ്റ് വിരമിച്ച സാഹചര്യത്തില്‍ ബ്രാഡ് ഹാഡിനെ വിക്കറ്റ് കീപ്പറാക്കി നിയോഗിച്ചു. ഏകദിന ടീമില്‍ മൈക്കല്‍ ഹസിയുടെ ഇളയ സഹോദരന്‍ ഡേവിഡ് ഹസി ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ട്വന്‍റി 20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടതിനു ശേഷം ആദ്യമായിട്ടാണ് ഡേവിഡ് ഹസി ടീമില്‍ എത്തുന്നത്. മുന്‍ ഓപ്പണര്‍ ജഫ് മാഷിന്‍റെ മകന്‍ ഷോണ്‍ മാഷും ഏകദിന ടീമില്‍ സ്ഥാനം കണ്ടെത്തിയിട്ടുള്‍ല പ്രമുഖരില്‍ പെടും.
കൂടുതല്‍
അക്തര്‍ ഇന്ന് അച്ചടക്ക കമ്മിറ്റിയ്‌ക്കു മുമ്പില്‍
ഡല്‍‌ഹിക്ക് അക്ഷയ് മുഖ്യ ആരാധകന്‍
പ്രകടനത്തില്‍ സന്തോഷമുണ്ടെന്ന് അം‌ല
സെവാഗ് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമത്
ഇന്ത്യ പരുക്കിന്‍റെ “ടെസ്റ്റില്‍”
ചെപ്പോക്ക് ടെസ്റ്റ് സമനിലയിലായി