പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദ.ആഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു
WDFILE
ഇന്ത്യയില്‍ ക്രിക്കറ്റ് പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ നിന്നും പരിചയ സമ്പന്നനായ ഫാസ്റ്റ് ബൌളര്‍ ആന്ദ്രേ നെല്ലിനെ ഒഴിവാക്കി. പര്യടനത്തിനുള്ള ടീമിനെ ചൊവ്വാഴ്‌ചയാണ് പ്രഖ്യാപിച്ചത്. 34 ടെസ്റ്റ് കളിച്ച് പരിചയമുള്ള നെല്ലിനു പകരക്കാരനായി സ്വിംഗ് ബൌളര്‍ ചാള്‍ ലാങ്ങ്‌വെല്‍റ്റിനെ ടീമിലെടുത്തിട്ടുണ്ട്.

ബംഗ്ലാദേശ് പര്യടന വേളയില്‍ പരുക്കേറ്റ പോള്‍ ഹാരിസ് ടീമില്‍ തിരിച്ചെത്തി. ചിറ്റഗോങ്ങില്‍ ബംഗ്ലാദേശിനെതിരെ തന്‍റെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച റോബിന്‍ പീറ്റേഴ്സനും ടീമിലുണ്ട്. ഇതിനു പുറമെ ഓഫ് സ്‌പിന്നര്‍ ജോണ്‍ ബോത്തയും സ്ഥാനം നിലനിറുത്തിയിട്ടുണ്ട്. സ്‌മിത്താണ് ടീമിന്‍റെ നായകന്‍

14 അംഗ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ആറു പേര്‍ കറുത്ത വംശജരാണ്. മാര്‍ച്ച് 26 നാണ് മത്സരങ്ങള്‍ ആരംഭിക്കുക. ചെന്നൈ, അഹമ്മദബാദ്, കാന്‍‌പൂര്‍, എന്നിവടങ്ങളില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക കളിക്കും.

ബംഗ്ലാദേശിനെതിരെ അവരുടെ നാട്ടില്‍ നടന്ന രണ്ട് ടെസ്റ്റുകളിലും ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ അഞ്ചു വിക്കറ്റിന് വിജയിച്ച ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ ഒരു ഇന്നിംഗ്സിനും 205 റണ്‍സിനുമാണ് വിജയിച്ചത്.
കൂടുതല്‍
കോഹ്‌ലി ബാംഗ്ലൂര്‍ ടീമില്‍
‘ഇഷാന്തിന് മസില്‍ വേണം’
അഹങ്കാരിയല്ലെന്ന് ഭാജി
നൈറ്റ് റൈഡേഴ്‌സുമായി കിംഗ്ഖാന്‍
പാക് പര്യടനം വേണ്ട: ഓസീസ്
താരങ്ങള്‍ മാന്യമായി പെരുമാറണം