ഓസീസിന്‍റെ പാക് പര്യടനത്തെക്കുറിച്ച് വീണ്ടും അനിശ്ചിതത്വം. സുരക്ഷാ വിഷയത്തില്‍ ആശങ്ക ഉള്ളതു മൂലം പാകിസ്ഥാനിലെ സുരക്ഷാ സാഹചര്യം വിലയിരുത്തുവാനുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയുടെ സന്ദര്‍ശനം അവര്‍ റദ്ദാക്കിയതാണ് പര്യടനം നടക്കുകയില്ലെന്ന ആശങ്ക പരത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോഷിയേഷന്‍ പോള്‍ മാര്‍ഷിനെയാണ് സുരക്ഷാ വിഷയം അവലോകനം ചെയ്യുവാന്‍ പാകിസ്ഥാനിലേക്ക് അയക്കുവാന്‍ തീരുമാനിച്ചിരുന്നത്. പാകിസ്ഥാനില്‍ അടുത്തിടെ നടന്ന രണ്ട് ചാവേര്‍ ബോംബാക്രമണങ്ങളാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുവാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രേരിപ്പിച്ചത്.
കളിക്കാര്‍ പാകിസ്ഥാനില്‍ സുരക്ഷിതരായിരിക്കുമെന്നും അതിനാല്‍ പര്യടന നടപടികളുമായി ഓസ്‌ട്രേലിയ മുന്നോട്ടു പോകണമെന്ന് പാകിസ്ഥാന്‍റെ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ലോസന്‍ പറഞ്ഞു. ഓസീസിന്‍റെ പാക് പര്യടനം മാര്‍ച്ചിലാണ് നിശ്ചയിച്ചിരിക്കുന്നത്.
ഓസീസ് താരങ്ങള്‍ പര്യടനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഈ തീരുമാനത്തിനെതിരെ ബിസിസിഐ രംഗത്ത് വന്നിരുന്നു.
|