പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദക്ഷിണാഫ്രിക്ക ഫൈനലില്‍
PROPRO
ജേതാക്കാളായ പാകിസ്ഥാനെ കെട്ടുകെട്ടിച്ച് ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ഫൈനല്‍ കളിക്കാന്‍ യോഗ്യത സമ്പാദിച്ചു. മഴ മുടക്കിയത് മൂലം രണ്ടാം ദിവസത്തേക്ക് നീട്ടി വച്ച മത്സരത്തില്‍ പാകിസ്ഥാനെ 98 റണ്‍സിനു പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക കലാശക്കളിയിലേക്ക് എത്തിയത്.

കിന്‍‌റാറാ അക്കാദമി ഓവല്‍ മൈതാനത്ത് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറുകളില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സിന്‍റെ വെല്ലുവിളിയാണ് പാക് ടീമിനു മുന്നില്‍ വച്ചത്. എന്നാല്‍ 47 ഓവറുകളില്‍ 257 ആക്കി പുനര്‍ നിര്‍മ്മിച്ച സ്കോറിനു പിന്നാലെ പോയ പാകിസ്ഥാന്‍ 153 റണ്‍സില്‍ എത്തിയപ്പോള്‍ തകര്‍ന്നു വീണു.

കണിശതയാര്‍ന്ന ഫീല്‍ഡിംഗും റണ്‍ അനുവദിക്കാതെ ബാറ്റ്‌സ്‌മാന്‍‌മാരെ വരിഞ്ഞു മുറുക്കിയ ബൌളിംഗുമായിരുന്നു ദക്ഷിണാഫ്രിക്കയുടെ ശക്തി. ഓപ്പണര്‍ അഹ്‌മദ് ഷെഹ്‌സാദ് ഒഴികെയുള്ളവര്‍ക്കൊന്നും കാര്യമായി പൊരുതാനായില്ല. 60 റണ്‍സ് എടുത്ത ഷെഹ്‌സാദ് ആദംസിന്‍റെ പന്തില്‍ ഏഞ്ചല്‍ ബ്രെച്ചിനു പിടി നല്‍കിയതോടെ പാകിസ്ഥാന്‍റെ തകര്‍ന്നു തുടങ്ങി. പിന്നീട് വന്നവരില്‍ 22 റണ്‍സ് എടുത്ത ഉമര്‍ അമിന്‍റെതു മാത്രമായിരുന്നു താരതമ്യേനെ മെച്ചപ്പെട്ട സംഭാവന.

ദക്ഷിണാഫ്രിക്കന്‍ ബൌളിംഗിനു മുന്നില്‍ പാക് ബാറ്റ്‌സ്മാന്മാര്‍ കുഴഞ്ഞു പോകുകയായിരുന്നു. 8.3 ഓവറുകള്‍ എറിഞ്ഞ വാലിയാണ് പാകിസ്ഥാനെ ചുരുട്ടിയെടുത്തത്. 25 റണ്‍സായിരുന്നു വാലി നല്‍കിയത്. ആഡം‌സും പാര്‍നെല്ലും രണ്ട് വിക്കറ്റുകള്‍ വീതം കണ്ടെത്തിയപ്പോള്‍ മലനും ഏഞ്ചല്‍ ബ്രെച്ചും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറില്‍ കൊണ്ടെത്തിച്ചത് ഓപ്പണര്‍ സ്മട്‌സ് (58), റസോ (53), വാന്‍ഡിയാര്‍ (50) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളായിരുന്നു. വാലറ്റത്ത് പുറത്താകാതെ ഹെന്‍‌ഡ്രിക്സും (27) മാന്യമായ സംഭാവന നല്‍കിയതോടെ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലെക്ക് ഉയരുകയായിരുന്നു.
കൂടുതല്‍
ഒത്തുകളി : സാമുവല്‍‌സ് കുറ്റക്കാരന്‍
സ്മിത്ത്,മക്കന്‍‌സി റെക്കോഡിലേക്ക്
ജേസന്‍ ഗില്ലസ്പിയും തിരിച്ചിറങ്ങുന്നു
ഇംഗ്ലീഷുകാര്‍ക്കും ഐ പി എല്‍ വേണം
വിജയക്കുതിപ്പ് തുടരുവാന്‍ ഓസീസ്
വെസല്‍‌സ് ചെന്നൈയുടെ കോച്ച്