ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പാക് പര്യടനം ഒഴിവാക്കുവാന്‍ സാദ്ധ്യതയേറിയ സാഹചര്യത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൌണ്‍സിലിന്‍റെ സഹായം തേടി. സുരക്ഷാ വിഷയങ്ങള്‍ മൂലമാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുവാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ആഗ്രഹിക്കുന്നത്.
ക്രിക്കറ്റില്‍ സുപ്രധാന ശക്തിയായ പാകിസ്ഥാന് പ്രതികൂലമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ എടുക്കുവാന്‍ ആഗ്രഹിക്കുന്ന ഈ തീരുമാനം അനീതിയാണെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നസീം അഷറഫ് പറഞ്ഞു. അതേസമയം ഓസ്‌ട്രേലിയ പര്യടനം റദ്ദാക്കില്ലെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ പാകിസ്ഥാനില്‍ സുരക്ഷിതമായിരിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ധരിപ്പിയ്‌ക്കുവാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ശ്രമങ്ങള്‍ തുടരുകയാണ്.ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുമായി അധികം വൈകാതെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഈ വിഷയത്തില്‍ ചര്‍ച്ച നടത്തും.
പാകിസ്ഥാനില്‍ പര്യടനം നടത്തുവാനും ഭൂരിഭാഗം ഓസ്‌ട്രേലിയന്‍ താരങ്ങളും ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയ പര്യടനം റദ്ദാക്കിയാല്‍ ഇന്ത്യയുമായി പാകിസ്ഥാനില്‍ ഏകദിന പരമ്പര സംഘടിപ്പിക്കുവാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ആഗ്രഹിക്കുന്നുണ്ട്. ബിസിസിഐയുമായി ഈ വിഷയത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍, ഈ വിഷയത്തില്‍ ഇതേവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
|