പ്രശസ്തി, പണം.. ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇവയെല്ലാം ലഭിക്കുന്നുണ്ട്. എന്നാല്‍, ഇവയൊക്കെയുണ്ടെങ്കിലും ക്രിക്കറ്റ് ജീവിതം അത്ര സുഖകരമല്ലെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് പറഞ്ഞു. ഓസ്‌ട്രേലിയന്‍ താരം ഷോണ്‍ ടൈറ്റിന്‍റെ അനിശ്ചിതകാലത്തേക്കുള്ള വിരമിക്കലിനോട് പ്രതികരിച്ചുകൊണ്ടാണ് പോണ്ടിംഗ് ഇതു പറഞ്ഞത്.
‘ക്രിക്കറ്റ് താരങ്ങള്‍ സുഖകരമായ ജീവിതം നയിക്കുകയാണെന്ന വിശ്വാസം തെറ്റാണ്. അന്താരാഷ്‌ട്ര രംഗത്ത് നില നില്‍ക്കണമെങ്കില്‍ കഠിനമായി പരിശ്രമിക്കണം. മാനസികമായും ശാരീരകമായും ഓജസോടെ എപ്പോഴും കളിക്കുയെന്നത് ബുദ്ധിമുട്ടാണ്.
ഓസ്‌ട്രേലിയക്കു വേണ്ടി കഴിയുന്നത്ര കളിക്കുവാന്‍ ടീമംഗങ്ങള്‍ ആഗ്രഹിക്കുന്നു. അതേസമയം ക്ഷീണിച്ച് അവശരായി തങ്ങളുടെ കളി പെട്ടെന്ന് അവസാനിപ്പിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല‘,പോണിംഗ് പറഞ്ഞു.
തുടര്‍ച്ചയായി ഓസ്‌ട്രേലിയന്‍ ടീം കളിച്ചുകൊണ്ടിരിക്കുന്നത് കളിക്കാരുടെ ഭാവി നശിപ്പിക്കുമെന്ന് പോണിംഗ് മുമ്പ് പറഞ്ഞിരുന്നു. മാനസികമായും ശാരീരികമായും ക്ഷീണം ബാധിച്ചതിനാലാണ് ടൈറ്റ് അനിശ്ചിതകാലത്തേക്ക് വിരമിച്ചത്.
|