പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗെയ്‌ല്‍ വെസ്റ്റ്-ഇന്‍ഡീസിലേക്ക് മടങ്ങി
WDFILE
ദക്ഷിണാഫ്രിക്കക്ക് എതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിനിടയില്‍ പരിക്കേറ്റ വെസ്റ്റ്-ഇന്‍ഡീസ് ക്യാപ്റ്റന്‍ ക്രിസ് ഗെയ്ല്‍ നാട്ടിലേക്ക് മടങ്ങി. ഇനി ബാക്കിയുള്ള നാല് ഏകദിന മത്സരങ്ങള്‍ മതിയാക്കിയാണ് ഗെയ്‌ല്‍ നാട്ടിലേക്ക് മടങ്ങിയത്.

രണ്ടാം ടെസ്റ്റിനിടയില്‍ നെല്ലിന്‍റെ പന്ത് തട്ടി ഗെയ്‌ലിന്‍റെ വിരലിനാണ് പരിക്കേറ്റത്. ‘ ഗെയ്‌ലിന് പരിക്കേറ്റതിനാല്‍ അദ്ദേഹത്തിന്‍റെ കഴിവ് ഉപയോഗപ്പെടുത്തുവാന്‍ കഴിയുകയില്ല. ഗെയിലിനു പകരം യുവതാരത്തിന് കളിക്കുവാന്‍ അവസരം നല്‍കും’- വെസ്റ്റ്-ഇന്‍ഡീസ് ടീം മാനേജര്‍ ക്ല്വൈ ലോയിഡ് പറഞ്ഞു.

ഗെയിലിനു പകരം ബ്രാവോയിരിക്കും ഇനി വെസ്റ്റ്-ഇന്‍ഡീസ് ടീമിനെ നയിക്കുക. അതേസമയം വെസ്റ്റ്-ഇന്‍ഡീസില്‍ നടക്കുന്ന ത്രിരാ‍ഷ്‌ട്ര ഏകദിന മത്സരത്തില്‍ ആരോഗ്യം വീണ്ടെടുത്ത് കളിക്കുവാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഗെയ്‌ല്‍. ഈ മത്സരത്തില്‍ വെസ്റ്റ്-ഇന്‍ഡീസിനു പുറമെ ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ ടീമുകള്‍ പങ്കെടുക്കും.

ക്രിസ് ഗെയ്‌ല്‍ 68 ടെസ്റ്റുകളില്‍ നിന്ന് 4479 റണ്‍സും, 171 ഏകദിനങ്ങളില്‍ നിന്ന് 6048 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റിലെ ശരാശരി 38.28 ആണ്. ഏകദിനത്തിലെ ശരാശരി 38.03 ആണ്.
കൂടുതല്‍
ഇന്ത്യ മികച്ച പോരാളികള്‍:ഹസി
ഗാംഗുലി: സമ്മിശ്ര പ്രതികരണം
ഗാംഗുലിയുടെ ആരാധകര്‍ ട്രെയിന്‍ തടഞ്ഞു
അക്തറിന് മുന്നില്‍ ഫിറ്റ്‌നസ് കടമ്പ
ശ്രീ‍ക്ക് സൈമണ്ടസുമായി കൊമ്പ് കോര്‍ക്കാം
തോല്‍‌വിക്ക് കാരണം മാന്യതയാണെന്ന്