പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സിംബാബ്‌വെ പാക് പര്യടനം നടത്തും
WDFILE
സിംബാബെ ക്രിക്കറ്റ് ടീം ജനുവരിയില്‍ പാകിസ്ഥാനില്‍ പര്യടനം നടത്തും. പാകിസ്ഥാനിലെ രാഷ്‌ട്രീയ അനിശ്ചിതത്വം മൂലം പര്യടനം നടത്തുന്നതില്‍ നിന്നും ആദ്യം സിംബബ്‌വേ പിന്‍‌മാറിയിരുന്നെങ്കിലും ഇപ്പോള്‍ സിംബാബ്‌വേ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കുകയായിരുന്നു.

ജനുവരി 11 ന് പര്യടനത്തിനായി നാട്ടില്‍ നിന്നും തിരിക്കുന്ന സിംബാബെ അഞ്ച് ഏകദിനമത്സരങ്ങളാണ് കളിക്കുക. ആദ്യ ഏകദിനം ജനുവരി 26 ന് നടക്കും. ഫെബ്രുവരി 8 ന് പര്യടനം പൂര്‍ത്തിയാക്കി ടീം നാട്ടിലെത്തും.

അതേസമയം പാകിസ്ഥാനില്‍ ആഭ്യന്തര സംഘര്‍ഷം തുടരുന്നതിനാല്‍ മാര്‍ച്ചില്‍ അവിടെ സന്ദര്‍ശനം നടത്താനിരിക്കുന്ന ഓസ്ട്രേലിയ പരമ്പരയില്‍ നിന്നും പിന്‍‌മാറണമോ കളിക്കണോ എന്ന സന്ദേഹത്തിലാണ്. കളിക്കാരുടെ സംഘടനയും ക്രിക്കറ്റ് ബോര്‍ഡും ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെ എന്നതാണ് നിലപാടിലാണ് കളിക്കാര്‍.

എന്നാല്‍ പാകിസ്ഥാന്‍ പര്യടനത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിന്‍റെ ഭാഗമാകുവാന്‍ ബുദ്ധിമുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ഓള്‍ റൌണ്ടര്‍ ആന്‍ഡ്രൂ സൈമണ്ടസ് പറഞ്ഞിരുന്നു.

പാക് പര്യടനം നടത്തുന്ന ടീമില്‍ നിന്ന് സൈമണ്ടസ് പിന്‍‌മാറിയാല്‍ അദ്ദേഹത്തെ ശിക്ഷിക്കരുതെന്ന് ക്രിക്കറ്റ് കളിക്കാരുടെ സംഘടന യൂണിയന്‍റെ തലവന്‍ പോള്‍ മാര്‍ഷ് പറഞ്ഞിരുന്നു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനില്‍ രാഷ്‌ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
കൂടുതല്‍
ഹര്‍ഭജന് ടെസ്റ്റില്‍ വിലക്ക്
ടെസ്റ്റ്: ഇന്ത്യക്ക് കണ്ണീര്‍ തന്നെ
അമ്പയറിംഗ് വിവാദം വീണ്ടും
ബംഗ്ലാദേശ് അരങ്ങേറ്റക്കാര്‍ തിളങ്ങി
ശൌര്യം മാറാതെ ഹൈഡന്‍
പാക്-ഓസിസ് മത്സരത്തിനു വേദിയാകാമെന്ന് അബുദാബി