പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലിറ്റില്‍ മാസ്റ്റര്‍ കസറുമോ?
PROIFM

ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഡിസംബര്‍ 26 ന് നടക്കാനിരിക്കുമ്പോള്‍ ആരാധകര്‍ പിരിമുറുക്കത്തിലാണ്. ‘ലിറ്റില്‍ മാസ്റ്റര്‍’ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ തകര്‍പ്പന്‍ പ്രകടനം കാണുവാന്‍ കഴിയുമോ?.

ഓസ്‌ട്രേലിയന്‍ ടീമിനെ തോല്‍പ്പിക്കുവാന്‍ കഴിയുമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞ ദിവസം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അതേസമയം കണക്കുകള്‍ ഇന്ത്യക്ക് പ്രതികൂലമാണ്. 1947 മുതലാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുവാന്‍ തുടങ്ങിയത്. ഇതു വരെ 4 ടെസ്റ്റ് മത്സരങ്ങള്‍ മാത്രമേ ഇന്ത്യക്ക് കംഗാരുക്കളുടെ നാട്ടില്‍ വിജയിക്കുവാന്‍ കഴിഞ്ഞിട്ടുള്ളൂ

ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 11 289 റണ്‍സ് മൊത്തം നേടിയിട്ടുണ്ട്. ഒന്നാം സ്ഥാനത്ത് വെസ്റ്റ്-ഇന്‍ഡീസിന്‍റെ ബ്രെയിന്‍ ലാറയാണ്.

സ്റ്റീവ് വോയുടെ നേതൃത്വത്തിലുള്ള ടീമിനെതിരെ 2003-04 ല്‍ അഡ്‌ലൈഡില്‍ ഇന്ത്യ വിജയം നേടിയിരുന്നു . 2006ല്‍ രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റനായിരിക്കുന്ന സമയത്ത് ഇന്ത്യ വെസ്റ്റ്-ഇന്‍ഡീസില്‍ ടെസ്റ്റ് പരമ്പര വിജയിച്ചിരുന്നു. 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ വെസ്റ്റ്-ഇന്‍ഡീസിന്‍റെ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിച്ചത്. ഇതിനു പുറമെ 2007ല്‍ 21 വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യ പരമ്പര വിജയം നേടിയിരുന്നു.

അനില്‍ കുംബ്ലെയുടെ കീഴില്‍ ഇന്ത്യ പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയിച്ചിരുന്നു. 1980 നു ശേഷമാണ് ഇന്ത്യ പാകിസ്ഥാനെതിരെയുള്ള പരമ്പര നാട്ടില്‍ വച്ച് നേടിയത്. കംഗാരുക്കളെ നാട്ടില്‍ പരാജയപ്പെടുത്തുക അത്ര എളുപ്പമല്ല. കംഗാരുക്കള്‍ 14 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവസാനമായി നാട്ടില്‍ വച്ച് ടെസ്റ്റ് പരമ്പര തോറ്റത്. വെസ്റ്റ്-ഇന്‍ഡീസാണ് അന്ന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്.

അതേസമയം ഇന്ത്യക്കു വേണ്ടി രാഹുല്‍ ദ്രാവിഡ് ഓപ്പണ്‍ ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. യുവരാജ് സിംഗും ആദ്യ ഇലവനില്‍ ഉണ്ടായിരിക്കും. ഇതോടെ വീരേന്ദ്ര സെവാഗിന് പവലിയനില്‍ ഇരിക്കേണ്ടി വരും.
കൂടുതല്‍
മൂ‍ര്‍‌സിനു പിന്തുണയുമായി കോളിയര്‍
ന്യൂസിലാന്‍റ് പര്യടനത്തില്‍ പ്രതീക്ഷ:വോഗന്‍
ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തേക്ക് വീണു
വീണ്ടും മഴ:ടെസ്റ്റ് സമനില
ഓസ്‌ട്രേലിയയെ തോല്‍‌പ്പിക്കാം:സച്ചിന്‍
പ്രഹര ശേഷി വര്‍ദ്ധിച്ചു:ഗില്‍ക്രിസ്റ്റ്