ഇംഗ്ലണ്ട് 2008 ഫെബ്രുവരിയില്‍ നടത്തുന്ന ന്യൂസിലാന്‍റ് പര്യടനത്തില്‍ മികച്ച പ്രകടനം നടത്തുവാന്‍ കഴിയുമെന്ന് ക്യാപ്‌റ്റന്‍ മൈക്കേല്‍ വോഗന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ശ്രീലങ്കയോടേറ്റ പരമ്പര പരാജയത്തില്‍ നിന്ന് ഇംഗ്ലണ്ട് പാഠങ്ങള്‍ പഠിച്ചു. ടീമിലെ യുവതാരങ്ങള്‍ക്ക് കടുത്ത ടെസ്റ്റ് മത്സരത്തിന്‍റെ പാഠങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞു. കഴിവ് കുറഞ്ഞതു കൊണ്ടല്ല ഇംഗ്ലണ്ട് തോറ്റത്. അത് ഗ്രൌണ്ടില്‍ പ്രയോഗത്തില്‍ വരുത്തുവാന്‍ കഴിയാത്തതു മൂലമാണ്.
ന്യൂസിലാന്‍റിലേക്ക് ശ്രീലങ്കയില്‍ കളിച്ച അതേ ടീമിനെ അയച്ചാല്‍ അത് സന്തോഷം നല്‍കും. അതേ സമയം ബൌളര്‍മാര്‍ വിക്കറ്റുകള്‍ നേടുവാന്‍ കൂടുതല്‍ ശ്രമിക്കണം-വോഗന്‍ പറഞ്ഞു.
ശ്രീലങ്കയുമായിട്ടുള്ള പരമ്പരയില്‍ പരാജയമേറ്റ ഇംഗ്ലണ്ട് രണ്ടാം റാങ്കിങ്ങില്‍ നിന്ന് അഞ്ചിലേക്ക് നിലം പതിച്ചിരുന്നു. അവസാന ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 81 റണ്‍സിന് തകര്‍ന്നടിഞ്ഞിരുന്നു. ഫോളോ ഓണ്‍ വഴങ്ങേണ്ടി വന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ചെങ്കിലും മഴ മൂലം മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
|