പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബോര്‍ഡിന്‍റെ സൈറ്റിന് റിട്ടയേഡ്ഹര്‍ട്ട്
bowled
PTIPTI
ലോകത്തില്‍ ഏറ്റവും പണക്കൊഴുപ്പുള്ള ക്രിക്കറ്റ് ബോര്‍ഡായ ഇന്ത്യന്‍ ക്രിക്കറ്റ്ബോര്‍ഡിന്‍റെ നീണ്ട നാളത്തെ സ്വപ്‌നമായിരുന്നു സ്വന്തമായി ഒരു വെബ്സൈറ്റ് എന്നത്. എന്നാല്‍ ബി സി സി ഐയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ദു:ഖവും ഈ പോര്‍ട്ടല്‍ തന്നെ. വെബ്സൈറ്റ് ഏറ്റെടുക്കുവാന്‍ ആരും മുന്നോട്ട് വരുന്നില്ല എന്നതാണ് വിഷമിപ്പിക്കുന്നത്.

പോര്‍ട്ടല്‍ നടത്തിപ്പിനായി ബി സി സി ഐ വിളിച്ച ടെന്‍ഡര്‍ സ്വീകരിക്കാന്‍ ആരും തന്നെ ഇല്ലാതെ വരികയായിരുന്നു. ഇന്ത്യയിലെ പ്രമുഖരായ റിലയന്‍സ് കമ്യൂണിക്കേഷന്‍, ടാറ്റാ, നിംബസ് എന്നിവയ്‌ക്ക് പുറമേ ഒരു ഓസ്ട്രേലിയന്‍ കമ്പനിയുമായിരുന്നു ബി സി സി ഐയുടെ പോര്‍ട്ടല്‍ ഏറ്റെടുക്കാനായി പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ ഇവര്‍ അപേക്ഷ സമര്‍പ്പിച്ചില്ലെന്നു മാത്രം.

ബി സി സി ഐ കഴിഞ്ഞമാസം വെബ് പോര്‍ട്ടലിനായി 50 ദശലക്ഷം ഡോളറിന്‍റെ ടെന്‍ഡറായിരുന്നു ക്ഷണിച്ചതെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. ഡിസംബര്‍ 17 ആയിരുന്നു ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന കാലാവധി. എന്നാല്‍ ആരും തന്നെ ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നില്ല. ടെന്‍ഡര്‍തുക കൂടുതലായതാണ് അണിയറയില്‍ കേള്‍ക്കുന്ന കാരണം.

എന്നാല്‍ വെബ്സൈറ്റ് ഏറ്റെടുക്കാന്‍ ശരിയായ വ്യവസായികള്‍ തന്നെ എത്തുമെന്നാണ് ബി സി സി ഐ ഇപ്പോഴും വിശ്വസിക്കുന്നത്. അതിനായി ടെന്‍ഡര്‍ കാലാവധി ബി സി സി ഐ ജനുവരി 24 വരെ നീട്ടിയിട്ടുണ്ട്. അതേ സമയം ടെന്‍ഡര്‍ തുകയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പുറമേ തന്നെ സൈറ്റിലൂടെയുള്ള വരുമാന സാധ്യതകള്‍ കുറവാണെന്ന കാരണവും ടെന്‍ഡര്‍ എറ്റെടുക്കുന്നതില്‍ നിന്നും വന്‍‌കിടക്കാരെ തടയുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

വെബ് പോര്‍ട്ടലില്‍ നിന്നും ലഭിക്കുന്ന വരുമാനം 15 മുതല്‍ 20 ദശലക്ഷം വരെയാണ്. മാത്രമല്ല. സൈറ്റിന്‍റെ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനായി അഞ്ച് മുതല്‍ ആറ് ദശലക്ഷം വരെ ഡോളറുകള്‍ ആവശ്യമുണ്ട്. ഈ സാഹചര്യങ്ങള്‍ നില നില്‍ക്കേ കൂടുതല്‍ മെച്ചപ്പെട്ട തന്ത്രങ്ങള്‍ പോര്‍ട്ടല്‍ ഏറ്റെടുപ്പിക്കാന്‍ ബി സി സി ഐയ്‌ക്ക് കണ്ടെത്തേണ്ടതായി വരും.
കൂടുതല്‍
ലങ്കയെ തോളിലേറ്റി ജയവര്‍ദ്ധന
ഇന്ത്യ ഇന്ന് ദുര്‍ബലര്‍ക്കെതിരെ
കനം കുറഞ്ഞ ബാറ്റുമായി സെവാഗ്
മെല്‍‌ബണില്‍ ഇന്ത്യ കളിക്കുമ്പോള്‍
വിജയം തുടരാന്‍ ധോനി
രഞ്ജി:ഉടച്ചുവാര്‍ക്കുന്നു