“റിക്കി പോണ്ടിംഗാണ് ഞങ്ങളുടെ നായകന്‍ എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അവസരം പരമാവധി ആസ്വദിക്കാന്‍ തന്നെയാണ് എന്‍റെ തീരുമാനം.” ഹാഡ്‌ലി ബോര്‍ഡര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയില്‍ ആദ്യ ട്വന്‍റി മത്സരത്തില്‍ ഓസ്ട്രേലിയയെ നയിക്കാന്‍ പോകുന്ന മൈക്കല്‍ ക്ലാര്‍ക്ക് പുതിയ സ്ഥാനത്തില്‍ സന്തോഷവാനാണ്.
“ഒരു കളിയിലേ അവസരം ലഭിച്ചുള്ളതെങ്കിലും അത് പരമാവധി മുതലാക്കും” ക്ലാര്‍ക്ക് പറയുന്നു. ഓസ്ട്രേലിയന്‍ ടീമിന്‍റെ ഭാവി നായകനായി വാഴ്ത്തപ്പെടുന്ന മൈക്കല്‍ ക്ലാര്‍ക്ക് സ്ഥിരം ഉപനായകന്‍ ആദം ഗില്‍ ക്രിസ്റ്റിനെയും പരിചയ സമ്പന്നനായ മൈക്കല്‍ ഹസ്സിയേയും പിന്നിലാക്കിയാണ് നായക സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നിരിക്കുന്നത്.
ഈ മത്സരത്തില്‍ പോണ്ടിംഗിന്‍റെ സാന്നിദ്ധ്യമാകട്ടെ ഓസീസിനു ലഭിക്കുന്നുമില്ല. 26 കാരനായ മൈക്കല്‍ ക്ലാര്‍ക്ക് 1979 ല്‍ കിം ഹ്യൂസിനു ശേഷമുണ്ടാകുന്ന ഓസ്ട്രേലിയന്‍ ടീമിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ നായകനാണ്. ടീമിലെ മറ്റു പരിചയ സമ്പന്നരോട് വെല്ലുവിളിച്ചാണ് ക്ലാര്‍ക്ക് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നതെന്നും ടീമംഗം ബ്രാക്കനും പറയുന്നു.
ഓസ്ട്രേലിയ ട്വന്‍റി മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇതിനു മുമ്പ് ട്വന്‍റിയില്‍ കളിച്ചത് 2005 ലായിരുന്നു. അന്ന് ഓസ്ട്രേലിയ 44 റണ്‍സിനു ജയിച്ചിരുന്നു.
|