പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ക്ലാര്‍ക്ക് ഓസ്ട്രേലിയന്‍ നായകന്‍
michelle clarck
PTIPTI
റിക്കി പോണ്ടിംഗിനു പിന്‍‌ഗാമിയായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരെയൊരു പേരുകാരന്‍ ഓള്‍ റൌണ്ടര്‍ മൈക്കല്‍ ക്ലാര്‍ക്കാണെന്ന കാര്യത്തിലെ സംശയം അവസാനിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ട്വന്‍റി 20 മത്സരങ്ങളില്‍ ഓസ്ട്രേലിയന്‍ ടീമിനെ നയിക്കാനുള്ള ചുമതല ലഭിച്ചിരിക്കുന്നത് ഈ യുവ ഓള്‍ റൌണ്ടര്‍ക്കാണ്.

ഭാവി നായകന്‍ എന്ന നിലയില്‍ വിലയിരുത്തപ്പെടുന്ന മൈക്കല്‍ ക്ലാര്‍ക്കിനു നായകനെന്ന നിലയിലുള്ള ആത്‌മ വിശ്വാസം തെളിയിച്ചു കാട്ടാന്‍ മികച്ച അവസരമെന്നാണ് ചുമതല നല്‍കിയതിനെ കുറിച്ച് സെലക്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ആന്‍ഡ്രൂ ഹില്‍ഡ്രിച്ച് വിലയിരുത്തുന്നത്. പോണ്ടിംഗിന്‍റെ നീണ്ടകാലയളവിനു ശേഷം മിക്കവാറും ടീമിനെ നയിക്കുക ക്ലാര്‍ക്കായിരിക്കുമെന്ന സൂചന ഇതിലൂടെ ഓസ്ട്രേലിയ നല്‍കുന്നു.

ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ ഉപനായകന്‍ ഗില്‍‌ക്രിസ്റ്റ്, മൈക്കല്‍ ഹസി എന്നിവരെല്ലാം ക്ലാര്‍ക്കിനു കീഴിലായിരിക്കും കളിക്കുക. ഇരുവരും കഴിഞ്ഞ ചാപ്പല്‍-ഹാഡ്‌ലി ട്രോഫിയില്‍ ഓസീസിനെ നയിച്ച പ്രമുഖരാണ്. 33 കാരനായ പോണ്ടിംഗ് വിരമിക്കുമ്പോള്‍ പുതിയ തലമുറയില്‍ നിന്നും നീണ്ട കാലത്തേക്ക് ഒരു നായകനെയാണ് ഓസ്ട്രേലിയ പ്രതീക്ഷിക്കുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

വാര്‍ത്ത കേട്ട ആഘാതത്തില്‍ ഒരു നിമിഷം മിണ്ടാന്‍ പോലും കഴിഞ്ഞില്ലെന്ന് ക്ലാര്‍ക്കും പറയുന്നു. ഇതൊരു മികച്ച അവസരമാണെന്നും എന്നാല്‍ കുറേ കാലത്തേക്കെങ്കിലും റിക്കി തന്നെയായിരിക്കും നായകനെന്ന കാര്യത്തില്‍ സംശയമില്ലെന്നും ക്ലാര്‍ക്ക് പറയുന്നു. പുതിയ നിയോഗത്തിലൂടെ ആദരിക്കപ്പെട്ടതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ആദ്യം നടന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഈ 26 കാരന്‍ ഓസീസിന്‍റെ ഉപനായകനായിരുന്നു. ചാപ്പല്‍-ഹാഡ്‌ലി ട്രോഫിക്കുള്ള മൂന് ഏകദിന ക്രിക്കറ്റ് പരമ്പരയുടെ മുന്നോടിയായിട്ടാണ് ട്വന്‍റി 20 മത്സരം. മത്സരത്തില്‍ ഓപ്പണര്‍ മാത്യൂ ഹെയ്‌ഡനു വിശ്രമം അനുവദിച്ച ഓസ്ട്രേലിയ ഓള്‍ റൌണ്ടര്‍ ആഷ്‌ലി നോഫ്കേ, ആദം വേഗാസ്, ബ്രാഡ് ഹോഡ്ജേ, ഫാസ്റ്റ് ബൌളര്‍ ഷോണ്‍ ടൈറ്റ് എന്നിവര്‍ക്ക് അവസരം നല്‍കി.
കൂടുതല്‍
ഇന്ത്യക്ക് ലോസന്‍റെ ഉപദേശം
സംഗകാരയക്ക് 150 ല്‍ റെക്കോഡ്
ടെസ്റ്റ്: ശ്രീലങ്കയ്‌ക്ക് ജയം
കിര്‍സ്റ്റന്‍ കരാര്‍ ഒപ്പുവച്ചു
ഞാന്‍ നിര്‍ഭയന്‍: ശ്രീ
‘സീനിയര്‍ കളിക്കാര്‍ വായടയ്‌ക്കണം’