പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ലീഗ് 30ന് തുടങ്ങും
I C L
WDFILE
ഇന്ത്യന്‍ ക്രിക്കറ്റില്‍ ബിസിസിഐ യുടെ കുത്തകാവകാശത്തെ വെല്ലുവിളിച്ച് നിലവില്‍ വന്ന എസ്സെല്‍ ഗ്രൂപ്പിന്‍റെ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ ട്വന്‍റി20 ടൂര്‍ണ്ണമെന്‍റിന് വെള്ളിയാഴ്ച തുടക്കമാകും.

പഞ്ച്കുലയിലെ താവു ദേവിലാല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങില്‍ ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ്ങ് ഹൂഡാ മുഖ്യാതിഥി ആയിരിക്കുമെന്ന് എസ്സെല്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ആശിശ് കൌള്‍ അറിയിച്ചു.

മുഖ്യമന്ത്രിയെയും എസ്സാര്‍ ഗ്രൂപ്പ് പ്രതിനിധികളെയും കൂടാതെ വ്യവസായ പ്രമുഖന്‍ അനില്‍ അംബാനി സിനിമാതാരങ്ങളായ ആമിര്‍ ഖാന്‍, അക്ഷയ്കുമാര്‍, കരീനാ കപൂര്‍,യാനാ ഗുപ്ത തുടങ്ങിയവരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി കരീനയുടെയും യാനയുടെയും നൃത്തപരിപാടിയും ഉണ്ടാകും.

സിനിമാ ചാനലുകളായ സീ സ്റ്റുഡിയോയും സീ സിനിമയും ഒഴിച്ചുള്ള സീ നെറ്റ്വര്‍ക്കിന്‍റെ എല്ലാ ചാനലുകളിലും ഐസിഎല്ലിലെ എല്ലാ കളികളുടെയും ആദ്യ അര മണിക്കുര്‍ നേരിട്ട് സംപ്രേഷണം ചെയ്യും. സീ സ്പോര്‍ട്സില്‍ എല്ലാ മത്സരങ്ങളുടെയും പൂര്‍ണ്ണമായ ലൈവ് ടെലികാസ്റ്റും ഉണ്ടാകും.

അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെയാകും മത്സരങ്ങളുടെ മറ്റു നടപടിക്രമങ്ങളെന്നും സംഘാടകര്‍ അറിയിച്ചു.ഉത്തേജക മരുന്നു പരിശോധനയക്കായി റാന്‍ബാക്സി ലാബ്രോട്ടറീസുമായി ചേര്‍ന്ന് പദ്ധതി തയാറാക്കിയിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ക്കായി പുറമേ നിന്നുള്ള ഒരു സുരക്ഷാ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആശിശ് കൌള്‍ പറഞ്ഞു.
കൂടുതല്‍
‘പാകിസ്ഥാന് തിരിച്ചു വരാം’
വിന്‍ഡീസിനെ ഗെയില്‍ നയിക്കും
റെക്കോഡ്: മുരളി കാത്തിരിക്കുന്നു
കൊല്‍കൊത്തയില്‍ വന്‍ സുരക്ഷ
കേര്‍സ്റ്റനെ കാത്ത് ഇന്ത്യ
പരാജയം: പാക് താരങ്ങള്‍ക്ക് അമര്‍ഷം