പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അത്ഭുതമില്ലാതെ കുംബ്ലെ
anil kumble
WDANI
തന്നെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്‍റെ നായകനായി തെരഞ്ഞെടുത്തതില്‍ അത്ഭുതമൊന്നുമില്ലെന്നും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നുവെന്നും അനില്‍ കുംബ്ലെ. എന്നാല്‍ സച്ചിന്‍ നായകനാകില്ല എന്ന് വ്യക്തമാക്കിയതോടെയാണ് തന്നെ ഈ സ്ഥാനത്തേയക്ക് പരിഗണിച്ചതെന്നും കുംബ്ലെ പറഞ്ഞു.

ഒരു ബൌളര്‍ എന്ന നിലയില്‍ ക്രിക്കറ്റിന്‍റെ സൂക്ഷമ വശങ്ങളെ കുറിച്ച തന്നിക്കറിയാമെന്നും രാജ്യത്തെ ടെസ്റ്റ് മത്സരങ്ങളില്‍ നയിക്കുമ്പോള്‍ ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വ്യക്തമാക്കി.

നായകപദവിയോടൊപ്പം വരുന്ന ഉത്തരവാദിത്തങ്ങളെ കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്നും കുംബ്ലെ പറഞ്ഞു.ടീമിലെ യുവതാരങ്ങള്‍ കളത്തില്‍ അക്രമണോത്സുകത പ്രകടിപ്പിക്കുന്നതില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും പരിചയസമ്പത്തുള്ള താരങ്ങളില്‍ ഒരാളായ കുംബ്ലെ യോജിപ്പ് പ്രകടിപ്പിച്ചു.

മുപ്പത്തേഴുകാരനായ കുംബ്ലെ ഒന്നര പതിറ്റാണ്ടിലധികമുള്ള അന്താരാഷ്ട്ര മത്സര പരിചയവുമായാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ നായകപദവി ഏറ്റെടുക്കുന്നത്. ഇന്ത്യയുടെ മുപ്പതാമത്തെ ടെസ്റ്റ് നായകനായ ഈ ലെഗ് സ്പിന്നര്‍ ഈ സ്ഥാനത്ത് എത്തുന്ന മൂന്നാമത്തെ ബൌളറാണ്. ഇതിന് മുന്‍പ് ബിഷന്‍ സിങ്ങ് ബേദിയും,എസ് വെങ്കിട്ടരാഘവനും മാത്രമാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിച്ചിട്ടുള്ള ബൌളര്‍മാര്‍.
കൂടുതല്‍
മെല്ലെപ്പോക്ക്: ടീമുകള്‍ക്ക് പിഴ
ക്ലാര്‍ക്കിനും ഹസിക്കും സെഞ്ച്വറി
അനില്‍ കുംബ്ലേ ടെസ്റ്റ് നായകന്‍
ദീപാവലിക്ക് പാക് വെടിക്കെട്ട്
ടെസ്റ്റിലും ധോനി നയിച്ചേക്കും
മൊഹാലിയില്‍ തുടങ്ങാന്‍ പാക്