ലോക റെക്കോഡ് ഉള്‍പ്പടെയുള്ള പല നേട്ടങ്ങളുണ്ടെങ്കിലും അംഗീകരിക്കാതെ പോയ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലേ ഒടുവില്‍ സമ്മതനായി. കരിയറിന്‍റെ അവസാന ഘട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യന്‍ ടീമിനെ ടെസ്റ്റില്‍ നയിക്കാനുള്ള ചുമതല സെലക്‍ടര്‍മാര്‍ കുംബ്ലേയെ ആദരിച്ചിരിക്കുന്നത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നായക സ്ഥാനം നിഷേധിച്ചതിനെ തുടര്‍ന്നാണ് മറ്റൊരു വെറ്ററനായ കുംബ്ലേയെ സെലക്‍ടര്‍മാര്‍ പരിഗണിച്ചത്.
ചരിത്രത്തിലെ തന്നെ മൂന്നാമത്തെ മികച്ച ടെസ്റ്റ് വിക്കറ്റ് നേട്ടം പേരിലുള്ള കുംബ്ലേ 1990 ല്‍ അരങ്ങേറ്റം നടത്തിയതു മുതല്‍ 118 ടെസ്റ്റുകളില്‍ ഇന്ത്യയ്‌ക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കായി ഒട്ടേറേ മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും മുപ്പത്തേഴാമത്തെ വയസ്സിലാണ് നായക പദവി അദ്ദേഹത്തെ തേടിയെത്തുന്നത്. രാഹുല്‍ ദ്രാവിഡ് നായക സ്ഥാനം രാജി വച്ചതിനു പിന്നാലെ ഇന്ത്യന്‍ ടീമിനെ ട്വന്‍റി ലോകകപ്പിലും ഓസ്ട്രേലിയയ്‌ക്കെതിരെ നടന്ന ഏകദിനത്തിലും നയിച്ചത് മഹേന്ദ്ര സിംഗ് ധോനിയായിരുന്നു.
ധോനിക്കു സമ്മര്‍ദ്ദം കുറയ്‌ക്കുക എന്ന ഉദ്ദേശത്തില്‍ ടെസ്റ്റിനും ഏകദിനത്തിനും രണ്ടു നായകന്‍മര്‍ എന്നത് സെലക്ടര്‍മാര്‍ പരിഗണിക്കുകയും ആദ്യം നായക സ്ഥാനത്തേക്ക് സച്ചിനെ പരിഗണിക്കുകയുമായിരുന്നു. എന്നാല്‍ ടെസ്റ്റ് പരമ്പര്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ സച്ചിന്‍ തന്‍റെ താല്പര്യമില്ലായ്‌മ അറിയിച്ചതോടെയാണ് കുംബ്ലേയ്‌ക്ക് നറുക്ക് വീണത്.
ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ കുംബ്ലേ മികച്ച പ്രകടനമാണ് നടത്തിയത്. മൂന്നു ടെസ്റ്റുകളില്‍ നിന്നായി 14 വിക്കറ്റുകള്‍ വീഴ്ത്തിയ കുംബ്ലേ ടെസ്റ്റിലെ ആദ്യ സെഞ്ച്വറിയും കണ്ടെത്തി. ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്നും കരീബിയന്‍ ലോകകപ്പോടെ കുംബ്ലേ വിരമിച്ചിരുന്നു. അതിനു ശേഷം ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയായിരുന്നു. 271 ഏകദിനങ്ങളില്‍ കളിച്ച കുംബ്ലേ ടെസ്റ്റില്‍ 556 വിക്കറ്റുകള്‍ തികച്ചിട്ടുണ്ട്.
|