വ്യാഴാഴ്ച മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഭാഗ്യത്തിന്‍റെ കടാക്ഷങ്ങള്‍ക്ക് അപ്പുറം പരിശ്രമത്തിലൂടെ ഒരു ജയം സ്വന്തമാക്കുകയാണ് പാകിസ്ഥാന്‍റെ ലക്‍ഷ്യം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ജയം ഇന്ത്യ തട്ടിയെടുത്തത് കാരണം പാകിസ്ഥാന് വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാന്‍ കഴിയുന്നില്ല.
മൊഹാലി സ്റ്റേഡിയം പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അത്ര മെച്ചമെന്ന് പറയാനാവില്ല. ഇവിടെ കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം ജയിക്കാനായിരുന്നു പാകിസ്ഥാന്‍റെ വിധി. 1999 ല്‍ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയം നല്‍കിയ കളി ഇന്ത്യയ്ക്ക് എതിരെ ആയിരുന്നു എന്നത് പാകിസ്ഥാന് ആശ്വാസത്തിന് വകയൊരുക്കുന്നു.
മൊഹാലിയില്‍ ഇന്ത്യയ്ക്ക് നല്ല പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആകെ കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ഇന്ത്യ വിജയിച്ചു.
മൊഹാലിയില്‍ വ്യാഴാഴ്ച നടക്കുന്നത് പകല്‍-രാത്രി മത്സരമായതിനാല്‍ രണ്ടാം ഇന്നിംഗ്സില്‍ സ്പിന്നര്‍മാര്‍ക്ക് പ്രശ്നം ഉണ്ടായേക്കാമെന്നാണ് വിദഗ്ധര്‍ കരുതുന്നത്. മഞ്ഞ് വീഴ്ച പിച്ചിന്‍റെ സ്വഭാവവും മാറ്റിയേക്കും.
ഗുവാഹത്തിയില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയാതെ പോയ സച്ചിന്‍ ഇന്ന് കൂറ്റന്‍ സ്കോറിനായി ശ്രമിക്കുമെന്ന് ഉറപ്പാണ്. രണ്ടാം ഏകദിനത്തില്‍ സേവാഗ് കളിക്കാന്‍ ഇടയില്ല. ഗൌതം ഗംഭീര്‍ ഫോമിലായതിനാല്‍ സേവാഗിന് കാത്തിരിക്കേണ്ടി വരും.
|