പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വൂള്‍മ്മര്‍:പുന:പരിശോധന നടത്തും
ദുരൂഹ സാഹചര്യത്തില്‍ മരിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് കോച്ച് ബോബ് വൂള്‍മ്മറുടെ ആന്തരാവയവങ്ങള്‍ പുനഃപരിശോധനയക്ക് വിധേയമാക്കണമെന്ന് വൂള്‍മ്മറുടെ മരണ കാരണം അന്വേഷിക്കുന്ന ഔദ്യോഗിക സമതി ഉത്തരവിട്ടു.

വൂള്‍മ്മറുടെ പോസ്റ്റ്‌മോര്‍ട്ടം,ടോക്സിക്കോളജി റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇതേ കുറിച്ച് വിരുദ്ധ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ ഉത്തരവ്.വൂള്‍മ്മറുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ഏരെ ശേഷയ്യ വൂള്‍മ്മര്‍ക്ക് വിഷം നല്‍കിയ ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായുരുന്നു എന്നാണ് അഭിപ്രായപ്പെട്ടത്.

എന്നാല്‍ സമതിക്ക് മുന്നില്‍ മൊഴി നല്‍കിയ മറ്റു ഡോക്ടര്‍മാര്‍ വൂള്‍മ്മറുടെ മരണം സ്വാഭാവിക കരണങ്ങളാലാണെന്ന് അഭിപ്രായപ്പെട്ടു.ഇതേ തുടര്‍ന്നാണ് ആന്തരാവയവങ്ങള്‍ പുനഃപരിശോധനയക്ക് വിധേയമാക്കണമെന്ന് സമതി നിശ്ചയിച്ചത്.


ഈ കേസിന്‍റെ അന്വേഷണം നടത്തിയ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മാര്‍ക്ക് ഷീല്‍ഡ്സും പുനഃപരിശോധന ആവശ്യപ്പെട്ടിരുന്നു.ഇതിനായുള്ള തയാറെടുപ്പുകള്‍ നടത്തിയതായും അദ്ദേഹം സമതിയെ അറിയിച്ചു.


ജമൈക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ഇന്‍ഡീസിലായിരിക്കും വൂള്‍മ്മറുടെ ആന്തരികാവയവങ്ങളുടെ പുനഃപരിശോധന നടത്തുക.
കൂടുതല്‍
നായകനാകാനില്ല: സച്ചിന്‍
ദ്രാവിഡിനു ഇരട്ട ശതകം
ദക്ഷിണാഫ്രിക്ക: കെമ്പും ഹാരിസും
ബൌളര്‍മാര്‍ തുണച്ചു: ധോനി
രഞ്ജി: ദ്രാവിഡ് ഫോമില്‍
ഏകദിനം: ആദ്യപ്രഹരം പാകിസ്ഥാന്