പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ചലഞ്ചര്‍: ബ്ലൂവിനു കിരീടം
india
PTIFILE
ഇന്ത്യന്‍ താരങ്ങള്‍ അണിനിരന്ന ചലഞ്ചര്‍ ട്രോഫി ഏകദിന ക്രിക്കറ്റില്‍ റെഡിനെ പരാജയപ്പെടുത്തി ബ്ലൂ കിരീടം നേടി. ഞായറാഴ്ച നടന്ന ഫൈനലില്‍ യുവ താ‍രങ്ങളുടെ മികവില്‍ ആറു വിക്കറ്റിനാണ് എതിരാളികളെ ബ്ലൂ കീഴടക്കിയത്. ദിനേശ് കാര്‍ത്തിക്കിന്‍റെയും റയ്‌നയുടേയും ബാറ്റിംഗ് മികവായിരുന്നു തുണ.

അദ്യം ബാറ്റു ചെയ്‌ത റെഡ് 49.3 ഓവറില്‍ 249 റണ്‍സ് അടിച്ചപ്പോള്‍ ബ്ലൂ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 41 ഓവറുകളില്‍ ലക്‍ഷ്യം മറികടന്നു. പാകിസ്ഥാന്‍ പര്യടനത്തിനുള്ള ടീമില്‍ സ്ഥാനം കണ്ടെത്താന്‍ കഴിയാതെ പോയ ദിനേശ് കാര്‍ത്തിക്കും നീരജ് പട്ടേലും സുരേഷ് റയ്‌നയുമായിരുന്നു ബ്ലൂവിന്‍റെ ബാറ്റിംഗ് കരുത്ത്.

സെലക്ടര്‍മാര്‍ക്ക് ഉജ്വലമായ മറുപടി പറഞ്ഞ കാര്‍ത്തിക്ക് 91 പന്തുകളില്‍ 119 റണ്‍സാണ് കണ്ടെത്തിയത്. നീരജ് പട്ടേല്‍ 64 റണ്‍സ് എടുത്തപ്പോള്‍ പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിലും അര്‍ദ്ധ ശതകം കണ്ടെത്തിയ റെയ്‌ന 50 റണ്‍സ് നേടി ടീമിന്‍റെ വിജയത്തില്‍ നിര്‍ണ്ണായക സാന്നിദ്ധ്യമായി. തുടക്കത്തില്‍ ഓപ്പണറും ടീം നായകനുമായ സെവാഗിനെ(ഒന്ന്) യും അര്‍ജ്ജുന്‍ യാദവിനെ(ആറ്) യും അജിങ്ക്യാ റെഹ്മാനെ(20)യും കുറഞ്ഞ സ്‌കോറിനാണ് ബ്ലൂവിനു നഷ്ടമായത്.

ഗൌതം ഗംഭീറും (82) എസ് ബദരീ നാഥും (55) നല്‍കിയ ഉജ്വല തുടക്കം മുതലാക്കിയാണ് റെഡ് 269 റണ്‍സിലേക്ക് ഉയര്‍ന്നത്. 47 റണ്‍സ് എടുക്കുമ്പോള്‍ മൂന്നു വിക്കറ്റുകള്‍ കൂടാരം കയറിയ റെഡിനു ഗംഭീര്‍- ബദരീനാഥ് 111 റണ്‍സ് കൂട്ടുകെട്ട് തുണയാകുകയായിരുന്നു. വാലറ്റത്ത് മഹേഷ് റാവത്ത് (43) മുഹമ്മദ് കൈഫ് (22) പ്രഗ്യാന്‍ ഓജെ(20) എന്നിവരുടെ സംഭാവനകളും മികച്ചു നിന്നു
കൂടുതല്‍
ചലഞ്ചര്‍: ബ്ലൂവിനു ജയം
ടെസ്റ്റില്‍ നായകന്‍ സച്ചിന്‍
ഇന്ത്യന്‍ ടീമായി: ദ്രാവിഡില്ല
രഞ്ജി: ശ്രീശാന്തും ടിനുവും ടീമില്‍
ടെസ്റ്റ് നായകന്‍: സച്ചിനു സാധ്യത
ഷൊയബ് അക്തര്‍ തിരിച്ചെത്തി