പ്രധാന താള്‍ > കായികം > ക്രിക്കറ്റ്‌ > ക്രിക്കറ്റ്‌ വാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
വംശീയാക്ഷേപം നടപടി വേണം
australia
FILEFILE

ഓസ്ട്രേലിയന്‍ ഓള്‍ റൌണ്ടര്‍ സൈമണ്‍സിനെതിരെ ഒരു കൂട്ടം കാണികള്‍ നടത്തിയ വംശീയാക്ഷേപത്തിനെതിരെ ഐ സി സി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. വെള്ളിയാഴ്ച വഡോദരയില്‍ നടന്ന മത്സരത്തിലാണ് സൈമണ്‍സിനെതിരെ ഒരു കൂട്ടം കാണികള്‍ കുരങ്ങ് ആക്ഷേപം നടത്തിയത്.

അന്തരാഷ്ട്ര ക്രിക്കറ്റ് സമിതി വശമവിദ്വേഷത്തിനെതിരെയുള്ള നിയമങ്ങള്‍ മുന്‍ നിര്‍ത്തി നടപടി സ്വീകരിക്കണമെന്നാണ് ഓസീസ് നായകന്‍റെ നിര്‍ദ്ദേശം. മാച്ച് റഫറിക്ക് ഇക്കാര്യമറിയാമെന്നും ഇതിന്‍റേ വിശദമായ റിപ്പോര്‍ട്ട് ഐ സി സിക്കു മുന്നിലെത്തുമെന്നും പോണ്ടിംഗ് പറയുന്നു. ലോകത്തെവിടെയായാലും വംശീയ വിദ്വേഷം എവിടെയാണെങ്കിലും പൊറുക്കാനാകില്ലെന്നും നിങ്ങള്‍ ഫീല്‍ഡിലെക്ക് ഇറങ്ങുമ്പോള്‍ ഇത് പ്രതീക്ഷിക്കില്ലെന്നും പോണ്ടിംഗ് പറഞ്ഞു.

ഇക്കാര്യം സൂചിപ്പിച്ചു കൊണ്ടുള്ള മാച്ച് റഫറി ക്രിസ് ബൊര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ ബി സി സി ഐയില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ഐ സി സി പ്രതീക്ഷിക്കുകയാണ്. കാണികള്‍ക്കെതിരെയുള്ള നടപടി, കളിക്കാരനാണെങ്കില്‍ ആജീവനാന്ത വിലക്ക്, അന്താരഷ്ട്ര കളങ്ങളെ കളി നടത്തുന്നതില്‍ നിന്നും ഒഴിവാക്കല്‍ തുടങ്ങി വംശീയ വിദ്വേഷത്തിനെതിരെ ഒട്ടേറെ നടപടികള്‍ ഐ സി സി അനുശാസിക്കുന്നുണ്ട്.
കൂടുതല്‍
അക്തര്‍ ഐ പി എല്ലിലേക്ക്
ഫ്ലിന്‍റോഫിനു വീണ്ടും ഓപ്പറേഷന്‍
ട്വന്‍റി ഗുണമില്ല: ഗയ്‌ക്ക്‌വാദ്
ഇന്‍സി ബാറ്റിനോട് കോപംതീര്‍ത്തു
യൂനിസ് പാകിസ്ഥാനു തുണയായി
ഇന്‍സിക്കു ദു:ഖകരമായ വിടവാങ്ങല്‍